Breaking News

Trending right now:
Description
 
Jun 11, 2013

രണ്ടാമത്തെ ചൈനീസ്‌ വനിത ബഹിരാകാശത്തേക്ക്‌

image ചൈന വീണ്ടും ബഹിരാകാശ സഞ്ചാരത്തിനു വനിതയെ അയയ്‌ക്കുന്നു. വ്യോമസേനാ പൈലറ്റായ വാംഗ്‌ യാപിംഗ്‌(35) ആണ്‌ ബഹിരാകശത്തുപോകുന്ന വനിത. ഇതോടെ ബഹിരാകാശത്തുപോകുന്ന രണ്ടാമത്തെ ചൈനക്കാരിയെന്ന ബഹുമതിയും ഇവര്‍ക്കുലഭിച്ചു. ചൈനീസ്‌ സമയം ഇന്നു വൈകിട്ട്‌ 5.38ന്‌ വാംഗ്‌ യാപിംഗ്‌ ഉള്‍പ്പെട്ട മൂന്നംഗ സംഘത്തെ വഹിക്കുന്ന ഷെന്‍സു-10 ഉപഗ്രഹം കുതിച്ചുയരും. സ്വന്തമായി സ്‌പേസ്‌ലാബ്‌ സ്ഥാപിക്കാനുള്ള ചൈനീസ്‌ പദ്ധതിയുടെ ഭാഗമാണ്‌ ഇന്നത്തെ വിക്ഷേപണം. 2020 ഓടെ സ്‌പേസ്‌ലാബ്‌ സ്ഥാപിക്കാനാണ്‌ ചൈന ഉദ്ദേശിക്കുന്നത്‌. ഇപ്പോള്‍ ഉള്ള മിര്‍ സ്‌പേസ്‌ലാബ്‌ യുഎസിന്റെയും റഷ്യയുടെയും ഉടമസ്ഥതയിലാണ്‌. 2010-ല്‍ മിറിന്റെ കാലാവധി തീരും. ഇന്ന്‌ പോകുന്ന മൂന്നംഗ ചൈനീസ്‌ സംഘം 15 ദിവസം ബഹിരാകാശ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. യാംഗ്‌ വൂവാണ്‌ ആദ്യമായി ബഹിരാകാശത്തെത്തിയ ചൈനീസ്‌ വനിത. കഴിഞ്ഞവര്‍ഷം ജൂണില്‍ നടന്ന വിക്ഷേപണത്തില്‍ വാംഗിനെ പിന്തള്ളിയാണ്‌ യാംഗ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.