Breaking News

Trending right now:
Description
 
Jun 10, 2013

കോമഡി സ്‌റ്റാര്‍സ്‌ ജൂണ്‍ 28 മുതല്‍ ജൂലൈ 8 വരെ ഓസ്‌ട്രേലിയയില്‍

Boby
image
ഹാസ്യത്തിന്റെ യുവരാജക്കന്മാരായ ഉല്ലാസും മനോജ്‌ ഗിന്നസും 2013 ജൂണ്‍ 28 മുതല്‍ ജൂലൈ 8 വരെ ഓസ്‌ട്രേലിയായില്‍ പര്യടനം നടത്തുന്നു.  മെല്‍ബണ്‍, സിഡ്‌നി, ക്യാന്‍ബറാ, പെര്‍ത്ത്‌, ബ്രിസ്‌ബെയ്‌ന്‍, അഡ്‌ലൈഡ്‌, ടൗണ്‍സ്‌ വില്ല എന്നിങ്ങനെ ഏഴു വേദികളിലാണ്‌ ഇവര്‍ തമാശകളുടെ നവ്യാനുഭവം പകരുവാന്‍ ഹാസ്യയാത്ര നടത്തുന്നത്‌. ഗ്ലോബല്‍ മലയാളം ഈ പരിപാടിയുടെ മീഡിയ പാര്‍ട്‌നറാണ്‌.   ജയറാമിന്റെ ലക്കി സ്റ്റാര്‍ എന്ന സിനിമയിലെ നായികയും മറിമായം എന്ന ഹാസ്യപരിപാടിയിലെ വത്സലയായി പ്രേക്ഷകര്‍ക്ക്‌ പ്രീയങ്കരിയായി മാറിയ രചനയും ഇവര്‍ക്കൊപ്പം എത്തുന്നു. 

മലയാളമണ്ണിന്റെ ഗന്ധമുണര്‍ത്തുന്ന, ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മയായി പെയ്യുന്ന സംഗീതവും ഹാസ്യവും കൂട്ടി യോജിപ്പിച്ച്‌ നടത്തുന്ന ഈ കോമഡി പ്രോഗ്രാമിന്റെ സ്‌പോണ്‍സര്‍മാര്‍ വിക്ടോറിയന്‍ മലയാളി ട്രസ്‌റ്റാണ്‌. ഏഷ്യനെറ്റ്‌ കോമഡി സ്‌റ്റാര്‍ പ്രോഗ്രാമിന്റെ ബെസ്‌റ്റ്‌ കോമേഡിയനുള്ള അവാര്‍ഡ്‌ നേടിയ ഉല്ലാസ്‌ പന്തളത്തെ കൂടാതെ നിയാസ്‌, അബുബക്കര്‍, നോബി, ബിനു അടിമാലി, രമേശ്‌ ബാബു, വൃന്ദ കൃഷ്‌ണ, എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ടാകും. ജൂണ്‍ 28 മുതല്‍ ജൂലൈ 8 വരെയാണ്‌ ഈ ഹാസ്യ സാമ്രാട്ടുകളുടെ ഓസ്‌ട്രേലിയന്‍ പര്യടനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക:

Place –Adelaide 
      Date -28-06-2013, Time -6 P.M
  Venue: Christian Family Centre,185 Frederic Road, Seaton, SA 5023
 Contact - 0449825295

2, Place -Perth

Date -30-06-2013, Time - 6 P.M
 Venue -Perth Christian life centre, 3 canning vale, Perth- 6155
 Contact -0412225674, 0450004698, 0450239749, 0450239519

3, Place –Melbourne

     Date -05-07-2013, Time -7 P.M
     Venue -The Basen centre (Theatre),
87-89 Station St. Burwood Melbourne, Vic -3125.
     Contact -0433704665, 0422031273, 0449825295.

4,  Place -Melbourne North 
      Date -06-07-2013, Time -7 P.M
      Venue -St Mathews community hall 
      95 William Street, Fawkner North, Vic -3060
      Contact -0433773850, 0466631899.

5.  Place -Townsville
      Date -08-07-2013, Time -6 P.M
Venue: Holy Spirit School Hall, Cranbrook, Hatchett street, Cranbrook, Townsville, QLD. 
      Contact -Malayali Association of Townsville inc.
           0421179350, 0413842965

മനോജ്‌ 0449 825295, ജൂഡ്‌ 0433704665, ഫ്രാങ്ക്‌ളിന്‍ 0422 031273