Breaking News

Trending right now:
Description
 
Jun 10, 2013

ഫ്രഞ്ച്‌ ഓപ്പണ്‍ വനിതാ ഡബിള്‍സ്‌ കിരീടം മകരോവ-വെസ്‌നിന സഖ്യത്തിന്‌

image ഫ്രഞ്ച്‌ ഓപ്പണ്‍ വനിതാ ഡബിള്‍സ്‌ കിരീടം റഷ്യന്‍ താരങ്ങളായ ഇകാറ്റെരീന മകരോവയും എലേന വെസ്‌നിനയും സ്വന്തമാക്കി. ഇറ്റലിയുടെ സറാ ഇറാനി - റോബര്‍ട്ടാ വിന്‍സി സഖ്യത്തെ തോല്‍പിച്ചാണ്‌ റഷ്യന്‍ താരങ്ങള്‍ ഡബിള്‍സില്‍ തങ്ങളുടെ ആദ്യ ഗ്രാന്‍ഡ്‌ സ്ലാം കിരീടം സ്വന്തമാക്കിയത്‌. 7-5, 6-2 എന്ന സ്‌കോറിനായിരുന്നു റഷ്യന്‍ സഖ്യത്തിന്റെ വിജയം. വെസ്‌നിനയുടെ കരിയറില്‍ നേടുന്ന ആദ്യ മുന്‍നിര കിരീടമാണിത്‌. മകരോവ കഴിഞ്ഞ യുഎസ്‌ ഓപ്പണ്‍ മിക്‌സഡ്‌ ഡബിള്‍സില്‍ കിരീടമണിഞ്ഞിരുന്നു. തുടര്‍ച്ചയായുള്ള മൂന്ന്‌ ഗ്രാന്‍ഡ്‌ സ്ലാം കിരീടമെന്ന ഇറാനി-വിന്‍സി സഖ്യത്തിന്റെ സ്വപ്‌നമാണ്‌ ഇരുവരും തകര്‍ത്തത്‌. കളിയുടെ മുന്‍കാല റിക്കാര്‍ഡും ഇറ്റാലിയന്‍ സഖ്യത്തിന്‌ അനുകൂലമായിരുന്നു. നാല്‌ തവണ മകരോവ-വെസ്‌നിന സഖ്യത്തെ നേരിട്ടപ്പോഴും ഇറാനി-വിന്‍സി സഖ്യത്തിനായിരുന്നു വിജയം.