Breaking News

Trending right now:
Description
 
Jun 09, 2013

മംഗല്യവതികളാകാന്‍ എത്തിയ 350 യുവതികളെ കന്യകാത്വ പരിശോധനയ്‌ക്ക്‌ വിധേയമാക്കി

image മധ്യപ്രദേശില്‍ സമൂഹവിവാഹത്തില്‍ മംഗല്യവതികളാകാന്‍ എത്തിയ യുവതികള്‍ക്ക്‌ കൂട്ടത്തോടെ കന്യകാത്വ പരിശോധനയും ഗര്‍ഭ പരിശോധനയും നടത്തിയത്‌ വിവാദമായി. 350 യുവതികള്‍ക്കാണ്‌ പരിശോധനകള്‍ നടത്തിയത്‌. ബേത്തൂളിലെ ഹറാദ്‌ വില്ലേജിലായിരുന്നു സംഭവം. ഗോത്രവിഭാഗങ്ങളാണ്‌ ഇവിടെ അധികവും. പരിശോധനയ്‌ക്ക്‌ വിധേയമായവരില്‍ 90 പേര്‍ ഗോത്രവിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളാണ്‌. അധികൃതരാണ്‌ പരിശോധനയ്‌ക്ക്‌ നിര്‍ദേശിച്ചതെന്നാണ്‌ യുവതികളുടെ ബന്ധുക്കള്‍ പറയുന്നത്‌. എന്നാല്‍ ഇത്തരമൊരു ഉത്തരവ്‌ നല്‍കിയിട്ടില്ലെന്നാണ്‌ അധികൃതരുടെ ഭാഷ്യം. സംഭവത്തെക്കുറിച്ച്‌ മജിസ്‌ട്രേറ്റ്‌ തല അന്വേഷണത്തിന്‌ ജില്ലാ കലക്‌ടര്‍ രാജേഷ്‌ പ്രസാദ്‌ മിശ്ര ഉത്തരവിട്ടു. ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ നിര്‍ദേശം. സംഭവം രാഷ്‌ട്രീയ തലത്തിലും ചര്‍ച്ചയായിട്ടുണ്ട്‌. മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ ഗോത്ര വിഭാഗങ്ങളോടും സ്‌ത്രീകളോടും മാപ്പുപറയണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ അജയ്‌ സിംഗ്‌ ആവശ്യപ്പെട്ടു.