Breaking News

Trending right now:
Description
 
Oct 07, 2012

ടൈക്കോണ്‍ കേരള 2012: ആഗോള സംരംഭകരുടെ സമ്മേളനം കൊച്ചിയില്‍

ടൈക്കോണ്‍ കേരള 2012 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും
image തിരുവനന്തപുരം: സംരംഭകരുടെയും പ്രഫഷണലുകളുടെയും ഏറ്റവും വലിയ സമ്മേളനമായ ടൈക്കോണ്‍ കേരള 2012-ന്‌ 'ദ ഇന്‍ഡസ്‌ ഓന്ത്രപ്രണേഴ്‌സിന്റെ' (ടൈ) സംസ്ഥാന ചാപ്‌റ്ററായ ടൈ കേരള ആതിഥേയത്വം വഹിക്കും. ഒക്ടോബര്‍ 25, 26 തീയതികളില്‍ കൊച്ചി ലെ മെറീഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരിക്കും സമ്മേളനം. അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ തുടക്കം കുറിച്ച ടൈ ആഗോളതലത്തില്‍ സംരംഭകരുടെ ശൃംഖലയാണ്‌. മെന്ററിംഗ്‌, നെറ്റ്‌വര്‍ക്കിംഗ്‌, എജ്യൂക്കേഷന്‍ എന്നിവയിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ്‌ ടൈ പരിശ്രമിക്കുന്നത്‌.

ഒക്ടോബര്‍ 25-ന്‌ രാവിലെ 9.30-ന്‌ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ടൈ കേരള പ്രസിഡന്റ്‌ ജോണ്‍ കെ. പോള്‍ അധ്യക്ഷത വഹിക്കും. ടൈ ഗ്ലോബല്‍ ചെയര്‍മാന്‍ അശോക്‌ റാവു മുഖ്യപ്രഭാഷണം നടത്തും. ടൈ ഗ്ലോബല്‍ സ്ഥാപക ചെയര്‍മാനും ഇന്‍വെന്റസ്‌ കാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ്‌ മാനേജിംഗ്‌ പാര്‍ട്‌ണര്‍ കന്‍വല്‍ രെഖി സമ്മേളനത്തില്‍ പങ്കെടുക്കും.

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍നിന്നും പുറത്തുനിന്നുമുള്ള പ്രമുഖര്‍ പങ്കെടുക്കും. നാഷണല്‍ ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാം പിട്രോഡ, പ്രമുഖ മെന്ററും 1 മില്യണ്‍ x1 മില്യണ്‍ പ്രോഗ്രാം എന്ന പുസ്‌തകത്തിന്റെ രചയിതാവും 1എം/1 എം ഇന്ത്യന്‍ ഏയ്‌ഞ്ചല്‍ നെറ്റ്‌വര്‍ക്ക്‌ സ്ഥാപകനുമായ ശ്രമണ മിത്ര, കേരള സംസ്ഥാന പ്ലാനിംഗ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

കഴിഞ്ഞ ഒരു ദശകമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ടൈ കേരള ചാപ്‌റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ടൈക്കോണ്‍ കേരള സംഘടിപ്പിക്കുന്നത.്‌ മെട്രോ നഗരങ്ങളിലല്ലാതെ സംഘടിപ്പിക്കുന്ന ആദ്യത്തെ സമ്മേളനമാണിത്‌. പുതിയ തലമുറയ്‌ക്ക്‌ പരിചയസമ്പന്നരും വിജയികളുമായ സംരംഭകരുമായി നേരിട്ട്‌ ഇടപെടുന്നതിന്‌ അവസരം നല്‌കുന്നതാണ്‌ ടൈക്കോണ്‍ കേരള. അവസരങ്ങള്‍, വെല്ലുവിളികള്‍ എന്നിങ്ങനെ സംരംഭകത്വത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.

ഒട്ടേറെ വനിതകളും എന്‍ആര്‍ഐ സംരംഭകരും അടക്കം ആയിരത്തോളം പേര്‍ രണ്ടു ദിവസം നീളുന്ന സമ്മേളനത്തില്‍ പങ്കെടുക്കുകയും രാജ്യത്തിന്‌ അകത്തും പുറത്തുമുള്ള പ്രശസ്‌തരായ സംരംഭകര്‍ അവരുടെ അനുഭവങ്ങള്‍ ഡെലിഗേറ്റുകളുമായി പങ്കുവയ്‌ക്കുകയും ചെയ്യും, ടൈ കേരള പ്രസിഡന്റ്‌ ജോണ്‍ കെ. പോള്‍, ടൈ കേരള സ്ഥാപക പ്രസിഡന്റ്‌ സി. ബാലഗോപാല്‍ എന്നിവര്‍ പറഞ്ഞു.

കേരളത്തിലെ പുതിയ തലമുറ ഇപ്പോള്‍ അധികമായി സംരംഭകത്വത്തിന്റെ പാത തെരഞ്ഞെടുത്തിരിക്കുകയാണ്‌. ടെക്‌നോപാര്‍ക്ക്‌, ഇന്‍ഫോപാര്‍ക്ക്‌, മറ്റ്‌ തീം പാര്‍ക്കുകള്‍ എന്നിവയുടെ വിജയവും വളര്‍ച്ചയും പരമ്പരാഗതവും സണ്‍റൈസ്‌ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരുന്നതും ഇതിനു തെളിവാണ്‌. കോളജുകളില്‍നിന്നു പുറത്തുവരുന്ന യുവാക്കള്‍ തുടങ്ങുന്ന സ്റ്റാര്‍ട്ട്‌ അപ്‌ സംരംഭങ്ങളും സമൂഹത്തില്‍ ഏറെ പ്രശംസയും താത്‌പര്യവും വളര്‍ത്തിയിട്ടുണ്ട്‌. ഇത്‌ സംസ്ഥാനത്ത്‌ പ്രസാദാത്മകമായ മാറ്റത്തിനു വഴിതെളിച്ചിട്ടുണ്ട്‌. സംരംഭകത്വമെന്നത്‌ ഈയടുത്ത കാലം വരെ ഒരു മാര്‍ഗമായി കാണാതിരുന്ന സംസ്ഥാനത്ത്‌ പ്രത്യേകിച്ച്‌ യുവതലമുറയില്‍ മാറ്റമുണ്ടാക്കാന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ടെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി. ഈ അനുകൂല സാഹചര്യത്തില്‍ കഴിഞ്ഞ മാസം, ടൈ കേരള സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുവേണ്ടി പുതിയ പദ്ധതികള്‍ ആ �സംരംഭകസൗഹൃദ എമേര്‍ജിംഗ്‌ കേരള� എന്ന പേരില്‍ തിരുവനന്തപുരത്ത്‌ ശില്‍പശാല സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പുറമെ പ്രമുഖ വ്യവസായികള്‍, സംരംഭകര്‍ തുടങ്ങിയവരും ശില്‍പശാലയില്‍ പങ്കെടുത്തു. ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എമേര്‍ജിംഗ്‌ കേരള മീറ്റില്‍ ഒരു റൗണ്ട്‌ ടേബിള്‍ സംഘടിപ്പിച്ചിരുന്നു.

കേരളത്തില്‍നിന്നും പുറത്തുനിന്നുമുള്ള പ്രമുഖ ഉദ്യോഗസ്ഥരും സംരംഭകരും റൗണ്ട്‌ടേബിളില്‍ പങ്കെടുത്തു. ആത്യന്തിക നിര്‍ദ്ദേശങ്ങള്‍ ടൈ കേരള സംസ്ഥാന സര്‍ക്കാരിന്‌ സമര്‍പ്പിച്ചു. സംരംഭകരംഗത്ത്‌ വളര്‍ന്നുവരുന്ന താത്‌പര്യം കണക്കിലെടുത്ത്‌ കേരള സര്‍ക്കാര്‍ ടൈക്കോണ്‍ കേരള 2012-നെ പിന്തുണയ്‌ക്കുന്നതിനും പങ്കുചേരുന്നതിനും തീരുമാനിച്ചിരിക്കുകയാണ്‌. എമേര്‍ജിംഗ്‌ കേരളയുടെ തുടര്‍ച്ചയായി ടൈക്കോണ്‍ കേരളയെ കണക്കാക്കാനും സര്‍ക്കാര്‍ തയാറായിരിക്കുകയാണെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി. സംരംഭകരംഗത്ത്‌ വളര്‍ന്നുവരുന്ന താത്‌പര്യം കണക്കിലെടുത്ത്‌ കേരള സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ടൈക്കോണ്‍ കേരള 2012-നെ പിന്തുണയ്‌ക്കാനും പങ്കെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. സംരംഭകത്വം, സേവനമേഖലകള്‍, ഉത്‌പാദനം, മെന്ററിംഗ്‌ എന്നിങ്ങനെ നാല്‌ സമാന്തര ട്രാക്കുകളിലായി നടത്തപ്പെടുന്ന ദ്വിദിന കോണ്‍ഫറന്‍സില്‍ ഇരുപതിലധികം സെഷനുകളാണുള്ളത്‌. ബിസിനസ്‌ സെഷനുകളും സബ്‌ സെഷനുകളും താഴെക്കാണുന്ന പ്രധാനമേഖലകളെക്കുറിച്ചായിരിക്കും ചര്‍ച്ച ചെയ്യുക. ഒരാശയത്തെ എങ്ങനെ വിജയകരമായ ബിസിനസ്‌ ആക്കി മാറ്റാം, നിങ്ങളുടെ ബിസിനസിന്‌ എങ്ങനെ ഫണ്ടിംഗ്‌ ലഭ്യമാക്കാം, നിങ്ങളുടെ ചെറിയ ബിസിനസിനെ എങ്ങനെ സ്ഥാപനമാക്കി വളര്‍ത്താം, മോണിറ്റൈസ്‌, എക്‌സിറ്റ്‌ സ്‌ട്രാറ്റജികള്‍, ടൂറിസം, വെല്‍നസ്‌, ആയൂര്‍വേദ, എജ്യൂപ്രണോറിയല്‍ അവസരങ്ങള്‍, ലൈഫ്‌ സയന്‍സ്‌/ന്യൂട്രാസ്യൂട്ടിക്കല്‍സ്‌, ഇലക്ട്രോണിക്‌ & ബയോ മെഡിക്കല്‍ ഇന്‍ഡസ്‌ട്രി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫുഡ്‌ & അഗ്രി പ്രോസസിംഗ്‌, ക്ലീന്‍ ഗ്രീന്‍ ടെക്‌നോളജീസ്‌. സംരംഭകത്വം സോഷ്യല്‍ സംരംഭകത്വം എന്നിവയില്‍ മൂന്ന്‌ പ്രമുഖ സെഷനുകള്‍ ഉണ്ടായിരിക്കും. 1എം/1എം, ഇന്ത്യന്‍ ഏയ്‌ഞ്ചല്‍ നെറ്റ്‌വര്‍ക്ക്‌ എന്നിവയുടെ സ്ഥാപകന്‍ ശ്രമണ്‍ മിത്ര മെന്ററിംഗ്‌ സെഷനുകള്‍ നയിക്കും.

ഒലാം സിംഗപ്പൂരിലെ സണ്ണി ജോര്‍ജ്‌ വര്‍ഗീസ്‌, ലണ്ടനിലെ കോബ്രാ ബീയര്‍ സഹസ്ഥാപകനും ചെയര്‍മാനുമായ ലോഡ്‌ കരണ്‍ ബിലിമോറിയ, നെക്‌സ്റ്റ്‌ വെല്‍ത്ത്‌ ഓന്ത്രപ്രണേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എംഡിയും സ്ഥാപകനുമായ ഡോ. ശ്രീധര്‍ മിത്ത, ടെക്‌സ്‌പാന്‍/ഹെഡ്‌സ്‌ട്രോങ്‌ സ്ഥാപകന്‍ അര്‍ജുന്‍ മല്‍ഹോത്ര, കേരള ടൂറിസം ഡയറക്ടര്‍ എം.ശിവശങ്കര്‍ ഐഎഎസ്‌, ഐസിആര്‍ഡിസിഇ ഡയറക്ടര്‍ റവ. ഡോ. സേവ്യര്‍ അല്‍ഫോന്‍സ്‌ എസ്‌.ജെ., ടിവിഎസ്‌ ക്യാപ്പിറ്റല്‍ ഫണ്ട്‌സ്‌ ലിമിറ്റഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും ചെയര്‍മാനുമായ ഗോപാല്‍ ശ്രീനിവാസന്‍, കേരള ആയൂര്‍വേദ ലിമിറ്റഡ്‌ ചെയര്‍മാന്‍ രമേഷ്‌ വാംഗല്‍, ആയൂര്‍വൈദ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും സ്ഥാപകനുമായ രാജീവ്‌ വാസുദേവന്‍, ഹയര്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. ഏബ്രാഹാം ഐഎഎസ്‌, എസ്‌എഫ്‌ഒ ടെക്‌നോളജീസ്‌ പ്രസിഡന്റ്‌ ഡോ. സുരേഷ്‌ നായര്‍, ആര്‍പിജി എന്റര്‍പ്രൈസസ്‌ പ്രസിഡന്റും ചീഫ്‌ എക്‌സിക്യൂട്ടീവുമായ പി.കെ. മഹാപത്ര, ഫുഡ്‌ പ്രോസസിംഗ്‌ സെക്രട്ടറി രാകേഷ്‌ കാക്കര്‍ ഐഎഎസ്‌, ഡെല്‍ ഇന്ത്യ പ്രസിഡന്റും എംഡിയുമായ ഗണേഷ്‌ ലക്ഷ്‌മിനാരായണന്‍, അണ്‍ഫ്രോസണ്‍മൈന്‍ഡ്‌ ഡയറക്ടര്‍ അലെക്‌സി ലെവീന്‍, സീരിയല്‍ ഓന്ത്രപ്രണര്‍ ഡൊമിനിക്‌ ട്രെംപോണ്‍ഡ്‌, ഐബിഎം ചെയര്‍മാന്‍ രാജേഷ്‌ നമ്പ്യാര്‍, ധാത്രി എം.ഡി. ഡോ. എസ്‌ സജികുമാര്‍, ഗൂഗിള്‍ ഇന്ത്യ എംഡി രാജന്‍ ആനന്ദന്‍, ട്യൂട്ടര്‍ വിസ്‌റ്റ സ്ഥാപകന്‍ കെ. ഗണേശന്‍ തുടങ്ങിയ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കും.