Breaking News

Trending right now:
Description
 
Jun 09, 2013

ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌: സെറീന വില്യംസിന്‌ കിരീടം

image ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ ഫൈനലില്‍ യുഎസിന്റെ സെറീന വില്യംസിന്‌ കിരീടം. ഫൈനലില്‍ റഷ്യയുടെ മരിയാ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ കീഴടക്കിയാണ്‌ സെറീന കരിയറിലെ രണ്ടാം ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്‌. സ്‌കോര്‍: 6-4, 6-4. 2002ല്‍ ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടം നേടിയതിനു ശേഷം ഇപ്പോഴാണ്‌ സെറീന ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടം നേടിയത്‌. 31 വയസുകാരിയായ സെറീനയുടെ പതിനാറാം ഗ്രാന്‍സ്ലാം കിരീടമാണിത്‌. കഴിഞ്ഞ നാലു ഗ്രാന്‍സ്ലാം ഫൈനലുകളില്‍ മൂന്നിലും സെറീനയാണ്‌ വിജയിച്ചത്‌ എന്നത്‌ അവരുടെ അപ്രമാദിത്വത്തിന്‌ അടിവരയിടുന്നു. വിംബിള്‍ഡണ്‍, യുഎസ്‌ ഓപ്പണ്‍, ഫ്രഞ്ച്‌ ഓപ്പണ്‍ എന്നിവയിലാണ്‌ സെറീന വിജയിച്ചത്‌. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ പുറത്തായിരുന്നു.