Breaking News

Trending right now:
Description
 
Jun 08, 2013

അലങ്കാര സസ്യകൃഷിയിലെ സാഹിത്യം

മാത്യു മൂലേച്ചേരില്‍
image ന്യൂയോര്‍ക്ക്: ഈ ശനിയാഴ്ച (06/08/2013) നടക്കുന്ന പതിനെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ശ്രീ. വി. കെ. എബ്രാഹം കാര്‍ഷിക പത്രപ്രവര്‍ത്തനത്തെക്കുറിച്ചും വിശേഷിച്ച് അലങ്കാര സസ്യ കൃഷിയെക്കുറിച്ചും പ്രബന്ധം അവതരിപ്പിക്കുന്നതാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ഫോമിന്‍റെ ഡയറക്ടരും ഐ.ഐ.എച്.എം- ന്‍റെ ഡീനുമാണ് ശ്രീ. വി. കെ. എബ്രാഹം. നിരവധി പൊതു മേഖല സ്ഥാപനങ്ങളുടെ മേധാവി ആയി പ്രവര്‍ത്തിച്ച് തന്റെ കഴിവ് തെളിയിച്ച ആളാണ്‌ അദ്ദേഹം. അദ്ദേഹത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. http://inphom.com/

കഴിഞ്ഞ ശനിയാഴ്ച (06/01/2013) നടന്ന  അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ  കൂട്ടായ്മയായ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാവിഷയം ‘‘കേരളം ഇന്ന്’   എന്നതായിരുന്നു. പ്രസ്തുത വിഷയത്തെ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിച്ചത് പ്രശസ്ത മലയാള കവയിത്രി സുഗതകുമാരി ടീച്ചര്‍ ആയിരുന്നു. തന്‍റെ പ്രബന്ധത്തില്‍ കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥ ഹൃദയ വേദനയോടെ വിവരിച്ചത് ശ്രോതാക്കളെയും കണ്ണീരിലാഴ്ത്താന്‍ ഇടയാക്കി.

ശ്രീ. ചെറിയാന്‍ കെ. ചെറിയാന്‍,  ശ്രീ. എം. എസ്. ടി. നമ്പൂതിരി,  ഡോ: ജോസഫ്‌ ഇ. തോമസ്‌,  ഡോ: രാജന്‍ മാര്‍ക്കോസ്, ഡോ. എന്‍. പി. ഷീല,  എല്‍സി യോഹന്നാന്‍,  ഡോ: സുശീല രവിന്ദ്രനാഥന്‍,  ത്രേസ്യാമ്മ നാടാവള്ളില്‍(കൊച്ചേച്ചി),  ഷീല ചെറു,  സി. എം. സി,  എ. സി. ജോര്‍ജ്ജ്,  ജോര്‍ജ്ജ് ഡേവിഡ്‌,  ജയിംസ്‌ കുരീക്കാട്ടില്‍,  ജോണ്‍ ആറ്റുമാലില്‍,  മാത്യു എന്‍. ജെ., ചാക്കോ,  ഏലിയാസ്,  പി. സി. മാത്യു,  മഹാകപി വയനാടന്‍,  രാജു തോമസ്‌,  അബ്രാഹം,  ജെയിംസ്‌,  ഫിലിപ്പ് ചെറിയാന്‍, വര്‍ഗീസ് കെ. എബ്രഹാം(ഡെന്‍വര്‍),  സുനില്‍ മാത്യു വല്ലാത്തറ,  പ്രവീണ്‍ പോള്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍,  ജയിന്‍ മുണ്ടയ്ക്കല്‍,  റജീസ്‌ നെടുങ്ങാടപ്പള്ളില്‍,  മാത്യു മൂലേച്ചേരില്‍  എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു. കേരളത്തില്‍ നിന്നും യുവ കവി ടിജോമോന്‍ ഇല്ലിക്കല്‍,  ഡോണ തോമസ്‌ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഇപ്പോള്‍ എല്ലാ ശനിയാഴ്ചയും ആണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടക്കുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു  വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.

1-862-902-0100 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും.jain@mundackal.com , gracepub@yahoo.com , sahithyasallapam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മാത്യു മൂലേച്ചേരില്‍ 914-654-2914 / ആന്‍ഡ്രൂസ് സി: 845-429-1097 / ജയിന്‍ മുണ്ടയ്ക്കല്‍ : 813-655-5706 / റജീസ്‌ നെടുങ്ങാടപ്പള്ളി: 516-430-8136 / പി. പി. ചെറിയാന്‍ : 214-450-4107

 

Join us on Facebook  https://www.facebook.com/groups/142270399269590/