Breaking News

Trending right now:
Description
 
Jun 08, 2013

കോട്ടയം കപ്പുച്ചിന്‍ പ്രോവിന്‍ഷ്യലേറ്റില്‍ വൃക്ഷത്തൈ വിതരണം

image മനോരമയും വനംവകുപ്പും സംയുക്തമായി നടത്തുന്ന വൃക്ഷത്തൈ വിതരണം കോട്ടയത്ത്‌, ചവിട്ടുവരിയിലുള്ള കപ്പുച്ചിന്‍ പ്രോവിന്‍ഷ്യലേറ്റില്‍വച്ച്‌ നടത്തപ്പെടുന്നു. നിരവധിപേര്‍ വൃക്ഷത്തൈകള്‍ക്കായി രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

വിതരണം ചെയ്യപ്പെടുന്ന തൈകളില്‍ ഫലവൃക്ഷങ്ങള്‍, തണല്‍മരങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവയും ഉണ്ടാകും. കുടുംബശ്രീ പ്രവര്‍ത്തകരും ഓട്ടോറിക്ഷാഡ്രൈവര്‍മാരും കുന്നുംഭാഗം മൗണ്ട്‌ കാര്‍മല്‍ ഇടവകാംഗങ്ങളും തെള്ളകം ഹോളിക്രോസ്‌ സ്‌കൂള്‍കുട്ടികളും കപ്പൂച്ചിന്‍ വിദ്യാഭവനും കാരിത്താസ്‌ ഹോസ്‌പിറ്റല്‍ അധികൃതരും മറ്റും വൃക്ഷത്തൈ വിതരണം എറ്റെടുത്തുനടത്താന്‍ മുന്നോട്ടു വന്നിട്ടുണ്ട്‌. കോട്ടയംനഗരത്തെ ഹരിതനഗരമാക്കി ആഗോളതാപനത്തില്‍നിന്നും നാടിനെ രക്ഷിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ്‌ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്‌.

വൃക്ഷത്തൈകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക:

കപ്പുച്ചിന്‍ പ്രോവിന്‍ഷ്യലേറ്റ്‌ ചവിട്ടുവരി

ഫോണ്‍ 0481 -2310911, 2312160

മൊബൈല്‍ 9447035755