Breaking News

Trending right now:
Description
 
Jun 07, 2013

മലയാളികള്‍ രാജ്യത്തിന്‌ മാതൃക, എ കെ ആന്റണി

George Thomas, General Secretary: OICC Australia
image

പെര്‍ത്ത്‌: ലോകത്ത്‌ എവിടെ ചെന്നാലും മലയാളികള്‍ രാജ്യത്തിന്‌ മാതൃകയാണെന്ന്‌ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. പെര്‍ത്തില്‍ സന്ദര്‍ശനത്തിനെത്തിയ എ കെ ആന്റണിയെ കാണാന്‍ ഓഐസിസി നേതാവായ സുഭാഷ്‌ മങ്ങാട്ട്‌ ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയപ്പോഴാണ്‌ അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്‌. അടുത്തുനിന്ന ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രിയോട്‌ കേരളത്തിന്റെ പാരമ്പര്യത്തേക്കുറിച്ചും വേഷത്തേക്കുറിച്ചും അദ്ദേഹം വിവരിക്കുകയും ചെയ്‌തു. എവിടെചെന്നാലും മലയാളികള്‍ തങ്ങളുടെ പാരമ്പര്യവും മഹത്വവും കാത്തുസൂക്ഷിക്കണമെന്ന്‌ എ കെ ആന്റണി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍, നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍, കേരളത്തിലേയ്‌ക്ക്‌ നേരിട്ട്‌ വിമാനസര്‍വീസ്‌ എന്നിവ സുഭാഷ്‌ മങ്ങാട്ട്‌ ആന്റണിയുമായി ചര്‍ച്ച ചെയ്‌തു. തുടര്‍ന്ന്‌്‌ എ കെ ആന്റണി കിംഗ്‌സ്‌ പാര്‍ക്കില്‍ പുഷ്‌പഹാരം അര്‍പ്പിക്കുകയും സല്‍ക്കാരത്തില്‍ പങ്കുകൊള്ളുകയും ചെയ്‌തു.

സുഭാഷ്‌ മങ്ങാട്ടിനൊപ്പം ഐപ്പ്‌ ചൂണ്ടമണ്ണില്‍, ആല്‍ബര്‍ട്ട്‌ ചാനിക്കുട്ടി എന്നിവരും പരിപാടികളില്‍ പങ്കെടുത്തു.