Breaking News

Trending right now:
Description
 
Oct 07, 2012

വിഎസ്സ്‌ മദര്‍ സമരത്തിലും ഇടപ്പെടും

ഒന്‍പതാം തീയതിക്ക്‌ ശേഷമായിരിക്കും വി. എസ്‌ സമരപ്പന്തല്‍ സന്ദര്‍ശിക്കുക
image തൃശൂര്‍: ഒരു മാസമായി നടക്കുന്ന മദര്‍ ഹോസ്‌പിറ്റല്‍ സമരം ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തില്‍ വി.എസ്‌ മദര്‍ സമരത്തില്‍ ഇടപ്പെടാമെന്ന്‌ സമരസമിതി നേതാക്കള്‍ക്ക്‌ ഉറപ്പു നല്‌കി. ഇന്നലെ വൈകിട്ട്‌ ആലുവ പാലസില്‍ എത്തി സമര സമിതി നേതാക്കള്‍ വിഎസ്സിനെ കണ്ട്‌ പ്രശ്‌നത്തിന്റെ രൂക്ഷത ബോധ്യപ്പെടുത്തി. യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ഷാ, മറ്റു ഭാരവാഹികള്‍ എന്നിവരാണ്‌ വി.എസിനെ കണ്ടത്‌. ഒന്‍പതാം തീയതിക്ക്‌ ശേഷമായിരിക്കും വി. എസ്‌ സമരപ്പന്തല്‍ സന്ദര്‍ശിക്കുക.