Breaking News

Trending right now:
Description
 
Jun 07, 2013

സിഡ്‌നിയില്‍ പ്രവാസി ദിവസ്‌ നവംബര്‍ 10 മുതല്‍ 12 വരെ

image

ന്യൂഡല്‍ഹി: ഭാരതീയ പ്രവാസി ദിവസിന്റെ ഭാഗമായുള്ള മേഖലാ പ്രവാസി ദിവസ്‌ നവംബര്‍ 10 മുതല്‍ 12 വരെ സിഡ്‌നിയില്‍ സംഘടിപ്പിക്കുമെന്നു കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിജി, ന്യൂസിലാന്‍ഡ്‌, പാപ്പുവ ന്യൂഗിനിയ, ഫിലിപ്പിന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന്‌ വയലാര്‍ രവി അറിയിച്ചു.

സമ്മേളനത്തിലെ മുഖ്യവിഷയങ്ങള്‍ വ്യവസായ സംരംഭകത്വം, ഉത്‌പ്പാദന മേഖല, അടിസ്ഥാന സൗകര്യ വികസനം, കൃഷി, ഭാഷ എന്നിവയായിരിക്കും.