Breaking News

Trending right now:
Description
 
Jun 07, 2013

കെഎഎന്‍ജെ 'വസന്തോത്സവം 2013' വന്‍ വിജയം

മാത്യു മൂലേച്ചേരില്‍
image ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കെഎഎന്‍ജെ)യുടെ വസന്തോത്സവം 2013 മെയ്‌ 27-ന് നാല് മണിക്ക് നിറഞ്ഞ സദസ്സില്‍ ന്യൂജേഴ്സിയിലെ കോള്‍ട്ട് നെക്ക് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. ഫോമ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു മുഖ്യാതിഥിയായിരുന്നു.

 

പ്രസിഡന്റ് മാലിനി നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി സണ്ണി വാളിപ്ലാക്കല്‍ വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു. കണ്‍വീനര്‍ ജിബി തോമസ് വസന്തോത്സവത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിവരിച്ചു..

താര ആര്‍ട്സിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘ റിമി ടോമി ഷോ’ വസന്തോത്സവത്തിന് ആകര്‍ഷണമേകി. റിമി ടോമി, രമേഷ് പിഷാരടി, പ്രദീപ് ബാബു, സുബി സുരേഷ്, വിവേകാനന്ദന്‍, സാബു ജോസ് (സംഗീത സംവിധാനം), ഫ്രാന്‍സിസ് സൗണ്ട് എഞ്ചിനീയര്‍) എന്നിവരുടെ നേതൃത്വത്തിലായിരുന്നു വസന്തോത്സവം അരങ്ങേറിയത്. പ്രാദേശിക പ്രതിഭകളും പരിപാടികള്‍ക്ക് കൊഴുപ്പേകി. ന്യൂജേഴ്സി നിവാസികളുടെ ചിരകാല സ്വപ്നമായ ‘ കേരള ഹൌസ്നി ര്‍മ്മാണത്തിന്‍റെ ഫണ്ട് ശേഖരണത്തിനായാണ് വസന്തോത്സവം സംഘടിപ്പിച്ചത്.

മാലിനി നായര്‍, ജിബി തോമസ്‌, ജയ്‌  കുള്ളമ്പില്‍, സണ്ണി വാളിപ്ലാക്കല്‍, അലക്സ്‌ മാത്യു, പ്രഭു കുമാര്‍, ജയിംസ്‌, പി. ജോര്‍ജ്ജ്, സ്മിത മനോജ്‌, ഹരികുമാര്‍, രാജന്‍, തങ്കമണി അരവിന്ദന്‍, സ്വപ്ന രാജേഷ്‌, ആഷ്ലി ജോസഫ്‌, ഡാനി ജോസഫ്‌, സജി പോള്‍, ട്രസ്ടീ ബോര്‍ഡ്‌ മെമ്പര്‍മാരായ ഷോണ്‍ ഡേവിസ്, ഷീല ശ്രീകുമാര്‍, റജി ജോര്‍ജ്ജ്, രുക്മണി പദ്മകുമാര്‍, എ. സി. ജയിംസ്‌, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. ട്രഷറര്‍ അലക്സ് മാത്യുവിന്റെ നന്ദി പ്രകാശനത്തോടെ< യോഗം< അവസാനിച്ചു.

മീഡിയ ആന്‍ഡ്‌ പബ്ലിസിറ്റി ചെയര്‍മാന്‍ തങ്കമണി അരവിന്ദന്‍ അറിയിച്ചതാണിത്.