Breaking News

Trending right now:
Description
 
Jun 07, 2013

വെബ്സൈറ്റ് ഉദ്ഘാടനം കഴിഞ്ഞു. ഇനി അടുത്ത വർഷം ഗ്ലോസ്റ്ററിൽ'

Binu Mohan
image ബാസിൽഡണ്: 'ഇനി അടുത്ത വർ ഗ്ലോസ്റ്ററിൽ യുകെയിലെ രണ്ടാം കോതമംഗലം സംഗമത്തിന്റെ പരിസമാപ്തിയിൽ ബാസിൽഡനിൽ കൂടിയ കോതമംഗലംകാർ സംഗമ വേദിയായി ഗ്ലോസ്റ്റർ തിരഞ്ഞെടുത്തു.

 ജൂണ്‍ ന്നാം തീയതിയായിരുന്നു ബാസിൽഡനിൽ രണ്ടാം കോതമംഗലം സംഗമം നടന്നത്. രാവിലെ തുടങ്ങിയ സംഗമം രാത്രി 9.30 - തോടെ അവസാനിക്കുമ്പോൾ ഒരു ദിവസം മുഴുവൻ ഉല്ലസിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഫോർഡ് സ്പോർട്സ് ആൻഡ്സോഷ്യൽ ക്ലബ്ഹാളിൽ കൂടിയ എല്ലാവരും. റെജിസ്ട്രേഷൻ നടത്തി ഹാളിൽ കയറിയവർ ചെറുതായി സൗഹൃദം പുതുക്കിയപ്പോഴേക്കും 'കപ്പിൾസ് ഗെയിം' ആരംഭിക്കുകയായി. പിന്നീട് ആഘോഷങ്ങളുടെ ഒരു വേലിയേറ്റമായിരുന്നു

 കുട്ടികളുടെ മിട്ടായി പെറുക്കൽ മത്സരവും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരവും ആവേശഭരിതമായിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം വടംവലി , ഫുട്ബോൾ ഉൾപ്പെടെയുള്ള ഒരു പിടി കായിക മത്സരങ്ങൾ അരങ്ങേറി. വൈകുന്നേരം നടന്ന പൊതുയോഗം ഉദ്ഘാടനം കോതമംഗലം സംഗമത്തിലെ അംഗങ്ങളുടെ അമ്മമാർ നിർവഹിച്ചു. ഷോയി കുര്യാക്കോസ് സ്വാഗതവും ഷിബു മാത്യു നന്ദിയും രേഖപ്പെടുത്തി. കോതമംഗലം സംഗമത്തിൽ പങ്കെടുക്കാനായി എത്തിയിരുന്ന കോതമംഗലം എം എൽ  ശ്രീ. ടി യു കുരുവിള കുടുംബപരമായ അത്യാവശ്യം വന്നതിനാൽ ഉച്ചയോടെ നാട്ടിലേക്ക് തിരിച്ചെങ്കിലും അദ്ദേഹത്തിൻറെ ആശംസകൾ വീഡിയോ റെക്കോർഡ്ചെയ്തു സമ്മേളനത്തിന്റെ ഇടയിൽ എല്ലാവർക്കും വേണ്ടി കാണിച്ചു. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട്ജോർജ് സാബു അവതരിപ്പിച്ചു.

 കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മേളനത്തിൽ ഉൾപ്പെടുത്തിയിരുന്നു. മത്സരത്തിൽ പങ്കെടുത്തു വിജയിച്ചവർക്ക് സമ്മാനങ്ങളും റാഫിൾ ടിക്കറ്റ്വിജയിച്ചവർക്ക് പാരിതോഷികകങ്ങളും നല്കി. സംഗമത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും കോതമംഗലം സംഗമത്തിന്റെ ഓർമ്മക്കായി മോമെന്റോയും നല്കി. ഫാ. എൽദോസ് കവുങ്ങുംപ്പിള്ളിൽ, ഷോയി കുര്യാക്കോസ്, ഷിബു മാത്യു, ജോർജ് സാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. സംഗമത്തിൽ കോതമംഗലം സംഗമത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും നടന്നുwww.kothamangalam-uk.org