Breaking News

Trending right now:
Description
 
Jun 07, 2013

മിസ്‌ വേള്‍ഡ്‌ മത്സരം ഇന്തോനേഷ്യയില്‍; ബിക്കിനി അണിയരുതെന്ന്‌ നിര്‍ദേശം

image ലോകസൗന്ദര്യമത്സരം മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ നടക്കും. അതേസമയം ഇന്തോനേഷ്യന്‍ ഉലമ കൗണ്‍സില്‍ അടക്കമുള്ളവര്‍ സൗന്ദരമല്‍സരം റദ്ദാക്കണമെന്ന്‌ ആവശ്യമുയര്‍ത്തിയിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ഇത്തവണ ബിക്കിനി ഉണ്ടാകില്ലെന്നു സംഘാടകര്‍ വെളിപ്പെടുത്തിയത്‌. ഇതുസംബന്ധിച്ച്‌ നിര്‍ദേശവും സുന്ദരിമാര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. ബീച്ച്‌ ഫാഷന്‍ വിഭാഗത്തില്‍ പരമ്പരാഗത വേഷങ്ങളണിഞ്ഞാവും സുന്ദരിമാര്‍ എത്തുക. മത്സരം നടക്കുന്നത്‌ ബാലിയിലാണ്‌. ലക്ഷക്കണക്കിന്‌ വിദേശസഞ്ചാരികള്‍ ഒഴുകിയെത്തുന്ന ഇവിടത്തെ ബീച്ചുകളില്‍ ബിക്കിനിക്കു വിലക്കില്ല. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ മത്സരത്തില്‍ പങ്കെടുക്കുന്നവരാരും ബിക്കിനി അണിയില്ലെന്നു മിസ്‌ വേള്‍ഡ്‌ ഓര്‍ഗനൈസേഷന്‍ അധ്യക്ഷ ജൂലിയ മോര്‍ലി പറഞ്ഞു. എതിര്‍പ്പുകളെ തുടര്‍ന്നല്ല ബിക്കിനി ഒഴിവാക്കാനുള്ള തീരുമാനമെന്നും സംഘാടകര്‍ പറയുന്നു. ഇന്തോനേഷ്യയില്‍ ലേഡി ഗംഗയുടെ സംഗീതപരിപാടി വന്‍ എതിര്‍പ്പിനെ തുടര്‍ന്ന്‌ വേണ്ടെന്നു വയ്‌ക്കേണ്ടിവന്നത്‌ അടുത്തകാലത്താണ്‌.