Breaking News

Trending right now:
Description
 
Jun 07, 2013

പ്രസിഡന്റാകാന്‍ ആഗ്രഹമുണ്ടെന്ന്‌ സ്യൂകി

image മ്യാന്‍മറില്‍ 2015-ല്‍ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നു പ്രതിപക്ഷ നേതാവും നൊബേല്‍ പുരസ്‌കാര ജേതാവുമായ ഓങ്‌ സാന്‍ സ്യൂകി പറഞ്ഞു. ലോക സാമ്പത്തിക ഫോറം സമ്മേളനത്തിലാണ്‌ അവര്‍ ഇക്കാര്യം അറിയിച്ചത്‌.മ്യാന്‍മാറിലെ ജനാധിപത്യ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയാണ്‌ സ്യൂകി. പ്രസിഡന്റാകാന്‍ ആഗ്രഹിക്കുന്നില്ലെന്നു ഞാന്‍ അഭിനയിച്ചാല്‍ അതു സത്യസന്ധമായ നിലപാടായിരിക്കില്ല. നിലവിലുള്ള ഭരണഘടന ഭേദഗതി ചെയ്‌താലേ സ്യൂകിക്കു മത്സരിക്കാനാവൂ. ജീവിത പങ്കാളിക്കോ മക്കള്‍ക്കോ വിദേശപൗരത്വമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നാണു നിലവിലുള്ള ചട്ടം. സ്യൂകിയുടെ രണ്ടു മക്കള്‍ക്കും ബ്രിട്ടീഷ്‌ പൗരത്വമാണുള്ളത്‌. ബ്രിട്ടീഷുകാരനായ ഭര്‍ത്താവ്‌ മൈക്കല്‍ ആരീസ്‌ നേരത്തെ അന്തരിച്ചു. സ്യൂകി പ്രസിഡന്റാകുന്നതു തടയാന്‍ സൈനിക ഭരണകൂടം ബോധപൂര്‍വം കൊണ്ടുവന്ന ഭരണഘടനയാണിതെന്നു നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.