Breaking News

Trending right now:
Description
 
Jun 06, 2013

മാത്തന്‍ വര്‍ഗീസിന്റെ നിര്യാണത്തില്‍ ഡബ്ലു.എം.എ അനുശോചിച്ചു

മാത്യു മൂലേച്ചേരില്‍
image ന്യൂറോഷല്‍ : ദീര്‍ഘകാലമായി വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ (ഡബ്ലു.എം.എ) സജീവ പ്രവര്‍ത്തകനായിരുന്ന മാത്തന്‍ വര്‍ഗീസിന്റെ നിര്യാണത്തില്‍ ഡബ്ലു.എം.എ അനുശോചനം രേഖപ്പെടുത്തി. ഡബ്ലു.എം.എ മുന്‍ പ്രസിഡന്റും ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ബാബു കൊച്ചുമാത്തന്റെ സഹോദരന്‍ കൂടിയാണ് അദ്ദേഹം.

അദ്ദേഹം അസോസിയേഷന് ചെയ്തിട്ടുള്ള സേവനങ്ങള്‍ മറക്കുവാന്‍ പറ്റില്ലെന്നും അദ്ദേഹത്തിന്റെ വേര്‍പാട് അസോസിയേഷന് ഒരു തീരാനഷ്ടം തന്നെയാണെന്നും, നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് ജോയി ഇട്ടന്‍, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ കുരൂര്‍ രാജന്‍, വൈസ് പ്രസിഡന്റ് രാജന്‍ ടി. ജേക്കബ് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.