Breaking News

Trending right now:
Description
 
Jun 06, 2013

ഉദയകുമാറിനെ ആദരിച്ചു

മാത്യു മൂലേച്ചേരില്‍
image വൈറ്റ് പ്ലയിന്‍സ്:അര്‍ജ്ജുന അവാര്‍ഡ് ജേതാവ് കെ. ഉദയകുമാറിനു വെസ്റ്റ് ചെസ്റ്റര്‍ മലയാളി പൗരസമിതി സ്വീകരണം നല്‍കി. വൈറ്റ് പ്ലയിന്‍സിലെ റോയല്‍ ഇന്‍ഡ്യാ പാലസില്‍ മെയ് 31-ന് വേള്‍ഡ് അയ്യപ്പ ട്രസ്റ്റ് സാരഥി ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വേള്‍ഡ് അയ്യപ്പ ട്രസ്റ്റ് സെക്രട്ടറി ഡോ. പത്മജാ പ്രേം നിലവിളക്ക് ഉപഹാരമായി നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്.

 

, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോയി ഇട്ടന്‍, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍, മഹിമ പ്രസിഡന്റ് വിനോദ് കെയാര്‍ക്കെ, എസ്എന്‍എ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും ലാന പ്രസിഡന്റുമായ പുളിക്കല്‍ വാസുദേവ്, മുന്‍ എസ്എന്‍എ പ്രസിഡന്റ് ഗോവിന്ദന്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു സ്വീകരിച്ചു. വെസ്റ്റ് ചെസ്റ്റര്‍ അസോസിയേഷന്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഡോ. പ്രേം ചന്ദ്രന്‍, ജയപ്രകാശ് നായര്‍, രാജന്‍ നായര്‍, സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും അനുമോദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

 

അര്‍ജ്ജുന അവാര്‍ഡ് കൂടാതെ സോളില്‍ നടന്ന ഏഷ്യന്‍ ഗയിംസിലെ വോളിബോള്‍ മത്സരത്തിലെ വെങ്കല മെഡല്‍ അദ്ദേഹത്തിനായിരുന്നു. 2013-ല്‍ കേരളത്തില്‍ നടക്കുന്ന നടക്കുന്ന നാഷണല്‍ ഗയിംസിന്റെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ഇപ്പോള്‍ കേരള ഗവര്‍ണ്ണറുടെ സെക്യൂരിറ്റി തലവനായി പ്രവര്‍ത്തിക്കുന്നു. ഡാലസ്സില്‍ നടന്ന ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുവാനെത്തിയതായിരുന്നു ഉദയകുമാര്‍.