Breaking News

Trending right now:
Description
 
Jun 06, 2013

സ്‌ത്രീകള്‍ മിനി സ്‌കര്‍ട്ടുകള്‍ ഉപേക്ഷിക്കണമെന്ന്‌ പൊലീസിന്റെ ഉപദേശം

image ബസുകളില്‍ സ്‌ത്രീകള്‍ പീഡനത്തിന്‌ ഇരയാകാതിരിക്കാന്‍ എന്തു ചെയ്യണം? മിനി സ്‌കര്‍ട്ടുകള്‍ അടക്കമുള്ള വസ്‌ത്രങ്ങള്‍ ഉപേക്ഷിക്കുക, ആകര്‍ഷകത്വം തുടിക്കുന്ന പാന്റുകള്‍ ഉപേക്ഷിച്ച്‌ മാന്യമായി വസ്‌ത്രം ധരിക്കുക... ബെയ്‌ജിംഗ്‌ പൊലീസിന്റേതാണ്‌ ഉപദേശം. ചൈനയില്‍ പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ടുകളില്‍ സ്‌ത്രീകള്‍ക്കെതിരേയുള്ള അതിക്രമം വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ പുതിയ ഉപദേശവുമായി പൊലീസ്‌ രംഗത്തുവന്നത്‌. എന്തെങ്കിലും തിക്താനുഭവങ്ങള്‍ നേരിട്ടാല്‍ ഉടന്‍ പൊലീസിനെ വിളിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്‌ത്രീകള്‍ക്കായി ബെയ്‌ജിംഗ്‌ പൊലീസും പൊതുഗതാഗത അധികൃതരും ചേര്‍ന്നാണ്‌ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ബസിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഇരുന്നും താഴ്‌ന്ന ഭാഗങ്ങളില്‍ നിന്നുമുള്ള യാത്ര സ്‌ത്രീകള്‍ ഉപേക്ഷിക്കണമെന്നും പൊലീസ്‌ പറയുന്നു. അനുചിതമായ ചിത്രങ്ങള്‍ പകര്‍ത്തുന്നത്‌ തടയാനുള്ള തന്ത്രമാണിത്‌. യാത്രക്കാരായ സ്‌ത്രീകള്‍ ശരീര ഭാഗങ്ങള്‍ ബാഗ്‌, മാഗസിനുകള്‍, പത്രങ്ങള്‍ തുടങ്ങിയ ഉപയോഗിച്ചു മറയ്‌ക്കണമെന്നും നിര്‍ദേശങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്‌. സ്‌ത്രീകളെ ശല്യപ്പെടുത്തുന്നവര്‍ക്ക്‌ 15 ദിവസത്തെ ശിക്ഷ നല്‍കുമെന്നും പൊലീസ്‌ വ്യക്തമാക്കുന്നുണ്ട്‌.