Breaking News

Trending right now:
Description
 
Jun 05, 2013

ആമസോണ്‍ ഇന്ത്യയിലേക്ക്‌, www.amazon.in പ്രവര്‍ത്തനമാരംഭിച്ചു

image
ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലിംഗ്‌ കമ്പനി ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കമ്പനിക്കാര്‍ക്കും വില്‍പനക്കാര്‍ക്കും നേരിട്ട്‌ രജിസ്റ്റര്‍ ചെയ്യാനും സാധനങ്ങള്‍ വില്‍പനയ്‌ക്ക്‌ എത്തിക്കാനും സാധിക്കുന്ന www.amazon.in എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌ പ്ലേസിന്‌ കമ്പനി ഇന്ത്യയില്‍ തുടക്കം കുറിച്ചു.

ഉപയോക്താക്കള്‍ക്ക്‌ സൗകര്യപ്രദവും സുരക്ഷിതവുമായ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ അനുഭവം പ്രദാനം ചെയ്യുന്ന സെല്ലിംഗ്‌ ഓണ്‍ ആമസോണ്‍, ലിസ്റ്റിംഗ്‌ ചാര്‍ജുകള്‍ ബാധകമല്ലാത്ത ഫുള്‍ഫില്‍ മെന്റ്‌ ബൈ ആമസോണ്‍ എന്നിങ്ങനെ രണ്ടു പുതിയ സെല്ലര്‍ പ്രോഗ്രാമുകളും ആമസോണ്‍ ഡോട്ട്‌ഇന്‍ അവതരിപ്പിക്കുന്നു.

സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാടുകള്‍, ഇ പേയ്‌മെന്റ്‌ സാധ്യതകള്‍, കാഷ്‌ ഓണ്‍ ഡെലിവറി, 24 x 7 ഉപയോക്തൃസേവനം, പര്‍ച്ചേസുകള്‍ക്ക്‌ ആമസോണ്‍ നല്‍കുന്ന എ റ്റു ഇസഡ്‌ ഗാരന്റി എന്നിവയെല്ലാം ആമസോണ്‍ മാതൃസൈറ്റിലെന്നപോലെ ആമസോണ്‍ ഡോട്ട്‌ഇന്നിലും ലഭ്യമാണ്‌.

പുസ്‌തകങ്ങള്‍, സിനിമകള്‍, ടിവിഷോകള്‍, വിഡിയോകള്‍ എന്നിവയാണ്‌ ആദ്യഘട്ടത്തില്‍ ആമസോണ്‍ ഡോട്ട്‌ഇന്‍ അവതരിപ്പിക്കുന്നത്‌. തുടര്‍ന്നുള്ള ആഴ്‌ചകളില്‍ മൊബൈല്‍ ഫോണുകളും കാമറകളുമടക്കം കൂടുതല്‍ വിപുലമായ നിര ഉല്‍പന്നങ്ങള്‍ ലഭിച്ചു തുടങ്ങും. 200 വിഭാഗങ്ങളിലായി 7 ദശലക്ഷം പുസ്‌തകങ്ങളാണ്‌ ആമസോണ്‍ ഡോട്ട്‌ഇന്നില്‍ 

ഇന്ത്യന്‍ വിപണിയിലെത്തുന്നത്‌ പ്രമാണിച്ച്‌ പരിമിതകാലത്തേക്ക്‌ സൗജന്യ ഡെലിവറി ഓഫറും ആമസോണ്‍ ഡോട്ട്‌ഇന്‍ ലഭ്യമാക്കുന്നു.