Breaking News

Trending right now:
Description
 
Jun 05, 2013

തനിഷ്‌കിന്റെ സ്വിസ്‌ എസ്‌കേപ്പ്‌ ഓഫര്‍ ജൂണ്‍ 30 വരെ

image

ഡയമണ്ട്‌ ആഭരണങ്ങള്‍ വാങ്ങാന്‍ അപൂര്‍വ അവസരവുമായി തനിഷ്‌ക്‌. 35,000 രൂപയ്‌ക്കോ അതിന്‌ മുകളിലോ ഉള്ള തുകയ്‌ക്ക്‌ തനിഷ്‌ക്‌ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഭാഗ്യശാലികളായ 40 പേര്‍ക്ക്‌ സ്വിറ്റ്‌സര്‍ലന്റിലേക്ക്‌ വിനോദയാത്ര വാഗ്‌ദാനം ചെയ്യുന്ന സ്വിസ്‌ എസ്‌കേപ്പ്‌ ഓഫര്‍ തനിഷ്‌ക്‌ ഇന്ന്‌ വിപണിയിലവതരിപ്പിച്ചു.

ജൂണ്‍ 30 വരെ പ്രാബല്യത്തിലുള്ള ഈ ഓഫറില്‍ വിജയികള്‍ക്ക്‌ തങ്ങളുടെ പങ്കാളിക്കൊപ്പം യാത്ര ചെയ്യാം, രണ്ടുപേരുടെയും എല്ലാ ചെലവുകളും തനിഷ്‌ക്‌ വഹിക്കുന്നതാണ്‌. ഇതിനുപുറമെ 150 ഭാഗ്യജോടികള്‍ക്ക്‌ മഹിന്ദ്ര ഹോളിഡേയ്‌സ്‌ റിസോര്‍ട്ടുകളില്‍ സുഖവാസം, തെരഞ്ഞെടുക്കപ്പെടുന്ന 2000 ഉപയോക്താക്കള്‍ക്ക്‌ താജ്‌ ഹോട്ടല്‍സിന്റെ 4500 രൂപ മൂല്യമുള്ള ഗിഫ്‌റ്റ്‌ വൗച്ചറുകള്‍ എന്നിവയും തനിഷ്‌ക്‌ ഈ ഓഫറിന്റെ ഭാഗമായി നല്‍കുന്നു.

എത്ര കൂടുതല്‍ മൂല്യത്തിനുള്ള ഡയമണ്ട്‌ പര്‍ച്ചേസ്‌ നടത്തുന്നുവോ അത്ര കൂടുതല്‍ സാധ്യ ത സമ്മാനം ലഭിക്കുന്നതിനുമുണ്ട്‌. കൂടുതല്‍ തുകയ്‌ക്കുള്ള പര്‍ച്ചേസില്‍ ഓരോ 10,000 രൂപയ്‌ക്കും ഓരോ അധിക സമ്മാനകൂപ്പണും ലഭിക്കുന്നു.