Breaking News

Trending right now:
Description
 
Jun 05, 2013

ആനിക്കാട് പെരുമ്പട്ടിമണ്‍ ഇടമുറിക്കല്‍ എം.എം ഏബ്രഹാം(പാപ്പച്ചന്‍ സാര്‍ ) നിര്യാതനായി

image >മല്ലപ്പള്ളി:മല്ലപ്പള്ളി ആനിക്കാട് പെരുമ്പട്ടിമണ്‍ ഇടമുറിക്കല്‍ എം.എം ഏബ്രഹാം (പാപ്പച്ചന്‍ സാര്‍ -84 )നിര്യാതനായി. പനയമ്പാല എം.ടി ലോവര്‍ പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ആയിരുന്നു. ജീവതകാലം മുഴുവന്‍ ഓര്‍ത്തഡോക്സ് സഭയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പെരുമ്പട്ടിമണ്ണിലുള്ള സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ സണ്ടേസ്കൂള്‍ ഹെഡ്മാസ്റ്ററായും ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ സണ്ടേസ്കൂള്‍ ഇന്‍സ്പെക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: അന്നമ്മ ഏബ്രഹാം.

മാത്യു ഏബ്രഹാംമറിയാമ്മ തോമസ്ജോര്‍ജ്ജ് ഏബ്രഹാം, സൂസമ്മ മാത്യു (യു.എസ്.എ)ജയിസണ്‍ ഏബ്രഹാം, ആനി സ്കറിയ, ജെസ്സി തോമസ് എന്നിവര്‍ മക്കളും, സാറാമ്മ മാത്യു, പാസ്റ്റര്‍ തോമസ് തേക്കനാല്‍, സാലി ജോര്‍ജ്ജ്, മാത്യു മൂലേച്ചേരില്‍ (യു.എസ്.എ)മിനി ജയിസണ്‍, സ്കറിയ പൂവന്‍പാറ, ലാലു എന്നിവര്‍ മരുമക്കളുമാണ്. ശവസംസ്കാരം പെരുമ്പട്ടിമണ്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്:മാത്യു മൂലേച്ചേരില്‍ 914-305-0111 (USA)