Breaking News

Trending right now:
Description
 
Oct 07, 2012

ഫാ. പോള്‍ പൂവത്തുങ്കലിന്റെ കച്ചേരി ഇന്ന്‌ ഉച്ചക്ക്‌ 2 മണിക്ക്‌ ബാലാജി ക്ഷേത്രഹാളില്‍

image പാടും പാതിരി എന്നറിയപ്പെടുന്ന പ്രശസ്‌ത സംഗീതജ്ഞനായ ഫാ. പോള്‍ പൂവത്തുങ്കല്‍ ഇന്ന്‌ ഉച്ചക്ക്‌ 2 മണിക്ക്‌ ബിര്‍മിംഗ്‌ഹാമിന്‌ അടുത്തുള്ള ഡഡ്‌ലി ബാലാജി ക്ഷേത്രഹാളില്‍ സംഗീത കച്ചേരി നടത്തുന്നു. അമേരിക്കന്‍ പര്യടനം കഴിഞ്ഞെത്തിയ ഫാ. പോള്‍ യുകെ യിലെ വിവിധ സ്ഥലങ്ങളില്‍ കച്ചേരി നടത്തുന്നുണ്ട്‌. ഇദ്ദേഹം കര്‍ണാട്ടിക്‌ സംഗീതത്തില്‍ ഡോക്ടറേറ്റ്‌ എടുത്തിട്ടുണ്ട്‌. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശിഷ്യന്‍ കൂടിയാണ്‌.

കേരളത്തിലെ പ്രശസ്‌തമായ ചേതന സ്‌കൂളിന്റെ സ്ഥാപകനാണ്‌ ഇദ്ദേഹം. കൂടാതെ സൗണ്ട്‌ തെറാപ്പി ക്ലിനിക്കും നടത്തുന്നുണ്ട്‌.

Venue Balaji temple Dudli Road East TV Dale B69 3DU