Breaking News

Trending right now:
Description
 
Jun 05, 2013

എലിസബത്ത്‌ രാജ്ഞിയുടെ കിരീടധാരണ വാര്‍ഷികം ആഘോഷിച്ചു

image ബ്രിട്ടനിലെ എലിസബത്ത്‌ രാജ്ഞിയുടെ കിരീടധാരണത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിച്ചു. ലണ്ടനിലെ വെസ്റ്റ്‌മിന്‍സ്റ്റര്‍ ആബിയില്‍ ചൊവ്വാഴ്‌ച നടന്ന പ്രാര്‍ത്ഥനാചടങ്ങില്‍ രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണും മന്ത്രിസഭാംഗങ്ങളും വിദേശനയതന്ത്രപ്രതിനിധികളുമുള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. ഭര്‍ത്താവ്‌ ഫിലിപ്പ്‌, മകന്‍ ചാള്‍സ്‌, പേരമക്കളായ വില്യം, ഹാരി, വില്യമിന്റെ ഭാര്യ കാതറീന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ്‌ രാജ്ഞി പ്രാര്‍ത്ഥനയ്‌ക്കെത്തിയത്‌. കാന്റര്‍ബറി ആര്‍ച്ച്‌ബിഷപ്‌ ഡോ. ജസ്റ്റിന്‍ വെല്‍ബിന്റെ നേതൃത്വത്തില്‍ രാജ്ഞിയെ സ്വീകരിച്ചു. പ്രാര്‍ത്ഥനാചടങ്ങില്‍ കാമറോണ്‍ ബൈബിള്‍വായിച്ചു. 60 വര്‍ഷമായി രാജ്യത്തിനു സമര്‍പ്പിക്കപ്പെട്ട ജീവിതമാണ്‌ രാജ്ഞിയുടേതെന്ന്‌ ആര്‍ച്ച്‌ബിഷപ്‌ ജസ്റ്റിന്‍ വെല്‍ബി വചനപ്രഘോഷണത്തില്‍ പറഞ്ഞു.