Breaking News

Trending right now:
Description
 
Oct 07, 2012

ചെമ്മീന്‍ പൊള്ളിച്ചത്‌

image ചെമ്മീന്‍ വൃത്തിയാക്കിയത്‌ -500 ഗ്രാം

ചെമ്മീനില്‍ പുരട്ടിവയ്‌ക്കാവുള്ള ചേരുവകള്‍

മുളകുപൊടി - 1/4 ടേബിള്‍ സ്‌പൂണ്‍

മഞ്ഞള്‍പൊടി - 1/2 ടേബിള്‍ സ്‌പൂണ്‍

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്‌ - 2 ടേബിള്‍ സ്‌പൂണ്‍ വീതം

നാരങ്ങാനീര്‌ - 4 ടേബിള്‍ സ്‌പൂണ്‍

ഉപ്പ്‌ പാകത്തിന്‌

ചാറിനുള്ള ചേരുവകള്‍

ചെറിയ ഉള്ളി - 200 ഗ്രാം

കടുകുപരിപ്പ്‌ -1 ടേബിള്‍ സ്‌പൂണ്‍

പച്ചമുളക്‌- 4 എണ്ണം

ഉലുവ -1/2 ടേബിള്‍ സ്‌പൂണ്‍

ഇഞ്ചി നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത്‌ -1 ടേബിള്‍ സ്‌പൂണ്‍

മുളകുപൊടി - 1 ടേബിള്‍ സ്‌പൂണ്‍

വെളുത്തുള്ളി അല്ലി- 8 എണ്ണം

കുരുമുളക്‌ ചതച്ചത്‌ -1 ടേബിള്‍ സ്‌പൂണ്‍

മഞ്ഞള്‍പൊടി - 1/2 ടേബിള്‍ സ്‌പൂണ്‍

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്‌ - 1 ടേബിള്‍ സ്‌പൂണ്‍

മല്ലിപ്പൊടി -2 ടേബിള്‍ സ്‌പൂണ്‍

തക്കാളി- 2

കറിവേപ്പില ആവശ്യത്തിന്‌

കട്ടിയുള്ള തേങ്ങാപ്പാല്‍ - 1 കപ്പ്‌

ഉപ്പ്‌ പാകത്തിന്‌

എണ്ണ ആവശ്യത്തിന്‌

പാചകം ചെയ്യുന്ന വിധം

മുളകുപൊടി, മഞ്ഞള്‍പ്പൊടി, പാകത്തിന്‌ ഉപ്പ്‌, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌, നാരങ്ങാനീര്‌ ഇവ ചെമ്മീനില്‍ പുരട്ടി 30 മിനിട്ട്‌ വയ്‌ക്കുക. 20 ഉള്ളി തൊലി കളഞ്ഞുവയ്‌ക്കുക. ബാക്കിയുള്ള ഉള്ളിയും വെളുത്തുള്ളിയും പച്ചമുളകും നീളത്തില്‍ കനം കുറച്ച്‌ അരിയുക. തക്കാളി ചെറിയ കഷണങ്ങളായി മുറിക്കുക. ഒരു പാത്രത്തില്‍ ചെമ്മീന്‍ എടുക്കുക. ഇതിലേയ്‌ക്ക്‌ 2 ടേബിള്‍ സ്‌പൂണ്‍ എണ്ണയൊഴിച്ച്‌ നന്നായി ഇളക്കുക. ഇത്‌ 100 ശതമാനം പവറില്‍ 15 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക.

ചെമ്മീന്‍ പാത്രത്തില്‍നിന്നു മാറ്റിവയ്‌ക്കുക. അതിനുശേഷം പാത്രത്തില്‍ 2 ടേബിള്‍ സ്‌പൂണ്‍ എണ്ണയൊഴിക്കുക. ഇതിലേയ്‌ക്ക്‌ അരിയാത്ത ഉള്ളിയും നീളത്തില്‍ അരിഞ്ഞ ഉള്ളി, വെളുത്തുള്ളി, പച്ചമുളക്‌, ഇഞ്ചി എന്നിവയും ചേര്‍ത്ത്‌ ഇളക്കി 100 ശതമാനം പവറില്‍ 7 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. തക്കാളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌, മുളകുപൊടി, കുരുമുളക്‌ ചതച്ചത്‌, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഉപ്പ്‌ എന്നിവകൂടി ചേര്‍ത്ത്‌ ഇളക്കി 100 ശതമാനം പവറില്‍ 7 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. വേവിച്ച ചെമ്മീന്‍ ചേര്‍ത്തിളക്കി പാത്രം മൂടി വീണ്ടും 70 ശതമാനം പവറില്‍ 8 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. പാത്രം തുറന്ന്‌ തേങ്ങാപ്പാല്‍ ചേര്‍ത്ത്‌ ഇളക്കുക. കറിവേപ്പില ചേര്‍ക്കുക. പാത്രം മൂടാതെ 100 ശതമാനം പവറില്‍ 8 മിനിട്ട്‌ മൈക്രോവേവ്‌ ചെയ്യുക. പത്തുമിനിറ്റിനുശേഷം ഉപയോഗിക്കാം.