Breaking News

Trending right now:
Description
 
Jun 04, 2013

കുവൈറ്റിലെ ഒരു ലക്ഷം ഇന്ത്യക്കാര്‍ നിയമ ലംഘകര്‍: വയലാര്‍ രവി

വയലാര്‍ രവി കുവൈറ്റിലെ കാര്യങ്ങള്‍ പഠിച്ചു.
image
ന്യുഡല്‍ഹി: അവസാനം വയലാര്‍ രവി കുവൈറ്റിലെ കാര്യങ്ങള്‍ പഠിച്ചു. മണി മണിയായി ഡേറ്റ സഹിതം ഇന്ന്‌ കാര്യങ്ങള്‍ വിവരിക്കുയും ചെയ്‌തു. 

കുവൈറ്റില്‍ ഇപ്പോള്‍ നടപ്പാക്കി വരുന്നത്‌ നിയമ ലംഘനമല്ലെന്നും നിയമം തെറ്റിച്ചു കഴിയുന്നവരെ പുറത്താക്കാനുള്ള പരിശോധന മാത്രമാണ്‌ നടക്കുന്നതെന്നും കുവൈറ്റ്‌ അംബാസിഡറുമായി സംസാരിച്ചതിനു ശേഷം വയലാര്‍ രവി വാര്‍ത്ത ലേഖകരോട്‌ വിശദമാക്കിയത്‌. 

ഇങ്ങനെ നിയമം പാലിക്കാത്ത ഒരു ലക്ഷം പേര്‍ കുവൈറ്റിലുണ്ടെന്നും മറ്റു രാജ്യങ്ങളിലെ കണക്കുകൂടി എടുത്താല്‍ ഇത്‌ മൂന്നു ലക്ഷം കവിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമം തെറ്റിച്ചവരെ മാത്രമാണ്‌ കുവൈറ്റ്‌ പുറത്താക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയമം പാലിച്ചെത്തുന്നവരെ കുവൈറ്റ്‌ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മടക്കി അയക്കുന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരം യഥാസമയം കൈമാറണമെന്നും വയലാര്‍ രവി അബാസിഡറോട്‌ ആവിശ്യപ്പെട്ടു. ഇന്നായിരുന്നു വയലാര്‍ രവി അബാസിഡറുമായി കൂടിയലോചന നടത്തിയത്‌.
വാല്‍കഷണം: പാവം കുവൈറ്റിനെ വെറുതേ തെറ്റുധരിച്ചു: വയലാര്‍ രവിജി ഈ ഡേറ്റ സൂക്ഷിച്ചു വച്ചോണെ.