Breaking News

Trending right now:
Description
 
Jun 04, 2013

കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി ഓസ്‌ട്രേലിയയില്‍

Jose M George
image
സിഡ്‌നി: ഇന്ത്യന്‍ പ്രതിരോധമന്ത്രി എകെ ആന്റണി ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനത്തിനായി ഇന്നെത്തുന്നു. ഇന്ത്യയില്‍നിന്നെത്തുന്ന ഉന്നതതല സംഘം ഇരു രാജ്യങ്ങളും തമ്മിലുള്ള നാവികകരാറിനേക്കുറിച്ച്‌ ഇന്ന്‌ ചര്‍ച്ച നടത്തും.

ഇന്ന്‌ പെര്‍ത്തില്‍ എത്തുന്ന എകെ ആന്റണിയെ ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി സ്റ്റീഫന്‍ സ്‌മിത്ത്‌്‌ സ്വീകരിക്കും. തുടര്‍ന്ന്‌ രണ്ടുപേരും ചില ഗവണ്‍മെന്റ്‌ ചടങ്ങുകളില്‍ പങ്കെടുക്കും. അഞ്ചാം തിയതി കാന്‍ബറയില്‍ സ്റ്റീഫന്‍ സ്‌മിത്തുമായി എകെ ആന്റണി ചര്‍ച്ചകള്‍ നടത്തും. ഇതിനിടെ പ്രധാനമന്ത്രി ജൂലിയന്‍ ഗില്ലാര്‍ഡുമായും കൂടിക്കാഴ്‌ചകള്‍ നടത്താന്‍ സാധ്യതയുണ്ട്‌.

തുടര്‍ന്ന്‌ സിംഗപ്പൂര്‍, തായ്‌ലണ്ട്‌ തുടങ്ങിയ രാജ്യങ്ങളും ഉന്നതതല സംഘം സന്ദര്‍ശിക്കും. ആറാം തിയതി എകെ ആന്റണി ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തും.

ഓസ്‌ട്രേലിയയിലും പെര്‍ത്തിലും കാന്‍ബറയിലും പ്രതിരോധമന്ത്രി എകെ ആന്റണി ഓഐസിസി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്ന്‌ ദേശീയ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ തോമസ്‌ പറഞ്ഞു.