Breaking News

Trending right now:
Description
 
Jun 03, 2013

ആനന്ദ് ജോണ്‍ കേസ്: വില്ല്യം ഡിലേനി വിശദീകരിച്ചു

മാത്യു മൂലേച്ചേരില്‍
image ന്യൂയോര്‍ക്ക്:ആനന്ദ് ജോണിന് പ്രതീക്ഷക്ക് വകയുണ്ടെന്ന് കാലിഫോര്‍ണിയയില്‍ നിന്ന് ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) ടെലിഫോണ്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ വില്ല്യം ഡിലേനി പറഞ്ഞു. കൂടാതെ തമ്പി ആന്റണിയുടെ നേതൃത്വത്തില്‍ കാലിഫോര്‍ണിയയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ യോഗം അനുമോദിച്ചു.

എ.സി ജോര്‍ജ്ജ് മോഡറേറ്ററായി ഈശ്വര പ്രാര്‍ഥനയോടുകൂടി തുടങ്ങിയ15-മത് ജെ.എഫ്.എ ടെലിഫോണ്‍ കോണ്‍ഫെറന്‍സില്‍ ആനന്ദ് ജോണ്‍ കേസും സംഘടനാ ചര്‍ച്ചയുമായിരുന്നു മുഖ്യവിഷയങ്ങള്‍. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ ജയിലിലായിരിക്കുന്ന ആനന്ദ് ജോണിന് ന്യൂയോര്‍ക്കിലായിരുന്നപ്പോള്‍ ലഭിച്ചിരുന്നതായ സ്വാതന്ത്ര്യം ആനന്ദിന് അത്രകണ്ട് ലഭ്യമല്ലാത്തതിനാല്‍ ടെലിഫോള്‍ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

കാലിഫോര്‍ണിയയിലെ ജയിലില്‍ അദ്ദേഹത്തെ ചെന്ന് കാണുന്നതിന് പലതരമായ ബുദ്ധിമുട്ടുകളൂം നേരിടുന്നതായി പ്രേമ ആന്റണി അറിയിച്ചു. അതിനു പ്രധാന കാരണം അവിടുത്തെ ജയില്‍ നടപടി ക്രമങ്ങള്‍ തന്നെ. ആര്‍ക്കെങ്കിലും ആനന്ദിനെ കാണണമെന്നുണ്ടെങ്കില്‍ കാലിഫോര്‍ണിയ നീയമപ്രകാരം നേരത്തെ അപേക്ഷയും തിരിച്ചറിയല്‍ രേഖകളൂം സമര്‍പ്പിച്ച് അവരുടെ അനുവാദത്തിനായി കാത്തിരിക്കണം. അവര്‍ ബാക്ക് ഗ്രൗണ്ട് ചെക്ക് ചെയ്തതിനു ശേഷം മാത്രമേ ആര്‍ക്കും പ്രവേശനാനുമതി നല്‍കുകയുള്ളു. ഫോണ്‍ ചെയ്യുന്നതിനും ന്യൂയോര്‍ക്കിനെ അപേക്ഷിച്ച് പരിമിതികള്‍ ഏറെയുള്ളതായും അറിയാന്‍ കഴിഞ്ഞു.

തുടര്‍ന്നു നടന്ന ജെ.എഫ്.എ സംഘടനാ ചര്‍ച്ചയില്‍ സംഘടനയുടെ നീയമാവലികള്‍ രൂപപ്പെട്ടുവരുന്നതായും അധികം താമസിയാതെ തന്നെ ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്നും യോഗം തീരുമാനിച്ചു. കൂടാതെ നിലവിലുള്ള ജെ.എഫ്.എ യുടെ വെബ് സൈറ്റ് പൂര്‍ണ്ണ രൂപത്തില്‍ അധികം താമസിയാതെ തന്നെ പ്രാവര്‍ത്തീകമാക്കുവാനും തീരുമാനമായി. ജെ.എഫ്.എ സഹായ നിധിയിലേക്ക് ഡൊണേറ്റ് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ അതിനുള്ള സൗകര്യം ജെ.എഫ്.എ വെബ് സൈറ്റില്‍ ഉണ്ട്. മറ്റ് സംഘടനകളെ അപേക്ഷിച്ച് ജെ.എഫ്.എ യുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കുമെന്ന് നേതൃത്വം ഉറപ്പു നല്‍കി..

തോമസ് കൂവള്ളൂര്‍, തമ്പി ആന്റണി, പ്രേമ ആന്റണി, സണ്ണി പണിക്കര്‍, ചെറിയാന്‍ ജേക്കബ്, രവീന്ദ്രന്‍ നാരായണന്‍, അലക്സ് വിളനിലം കോശി, തോമസ് ടി. ഉമ്മന്‍, യു.എ. നസീര്‍, ഫിലിപ്പ് തോമസ്, എലിസബേത്ത് ഫിലിപ്പ്, ജോയിച്ചന്‍ പുതുക്കുളം,സിബി ഡേവിഡ്, രാജ് സദാനന്ദന്‍, ജോജോ തോമസ്,ജോര്‍ജ്ജ് ജോസഫ്, ശശി ഏബ്രഹാം, റജി ജേക്കബ്, വര്‍ഗീസ് ലൂക്കോസ് എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ജെ.എഫ്.എ ടെലിഫോണ്‍ കോണ്‍ഫെറന്‍സ് എല്ലാ ചൊവ്വാഴ്ച്ചയും 9 pm (EST) നാണ് നടക്കുന്നത്.

വിളിക്കേണ്ട നമ്പര്‍ 1- 605-475-4700 കോഡ് : 1093904

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കൂവള്ളൂര്‍ :9144095772, ചെറിയാന്‍ ജേക്കബ്:8476819901 എ.സി. ജോര്‍ജ്ജ്:2817419465

http://www.jfaamerica.com