Breaking News

Trending right now:
Description
 
Jun 03, 2013

യൂറോപ്പ്‌ മലയാളി സംഗമത്തില്‍ യുകെ മലയാളികളും പങ്കെടുക്കും

Binu Mohan
image

സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചില്‍വച്ചു നടക്കുന്ന യൂറോപ്പ്‌ പ്രവാസി മലയാളി സംഗമത്തില്‍ യുകെയില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കും. ഷോയി കുര്യാക്കോസ്‌, ഷിബു പി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ്‌ സംഗമത്തില്‍ പങ്കെടുക്കുന്നത്‌. കേരള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ്‌ യൂറോപ്പ്‌ മലയാളി സംഗമത്തിലെ മുഖ്യ അതിഥി.
കേരള നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി, കേരള ഭക്ഷ്യവകുപ്പ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌, മോന്‍സ്‌ ജോസഫ്‌ എംഎല്‍എ, ഷെവ. ടി യു കുരുവിള എംഎല്‍എ, മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍, നോര്‍ക്ക ഡയറക്ടര്‍ ഇസ്‌മായില്‍ റാവുത്തര്‍, കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും.

പ്രശസ്‌ത നടനും സംവിധായകനുമായ ഗായകനുമായ വിനീത്‌ ശ്രീനിവാസന്‍, പിന്നണി ഗായിക റിമി ടോമി, പ്രദീപ്‌ ബാബു എന്നിവരുടെ ഗാനമേള, വോഡാഫോണ്‍ കോമഡി സ്‌റ്റാര്‍സ്‌ വിജയികളായ നെല്‍സണ്‍, നോബി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കെമഡി ഷോയും ഉണ്ടാകും.

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ യൂറോപ്പ്‌ റീജിയന്റെ നേതൃത്വത്തിലാണ്‌ സംഗമം നടക്കുന്നത്‌.