Breaking News

Trending right now:
Description
 
Jun 03, 2013

മിസ് മലയാളി വേള്‍ഡ് വൈഡ് കിക്കോഫ് ഗംഭീരമായി

മാത്യു മൂലേച്ചേരില്‍
image ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ സൗത്ത് ഈസ്റ്റ് റീജിയണ്‍ മിസ് മലയാളി വേള്‍ഡ് വൈഡ് മത്സരങ്ങളുടെ ഫണ്ട് റൈസിങ് കിക്കോഫും , റീഓര്‍ഗനൈസ് ചെയ്യപ്പെട്ട ഡി.എഫ്.ഡബ്ലു പ്രൊവിന്‍സിന്റെ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ കര്‍മ്മവും സംയുക്തമായി ഗാര്‍ലന്‍ഡിലുള്ള എം.ജി.എം ഓഡിറ്റോറിയത്തില്‍ മെയ് 27-ന് നിറഞ്ഞ സദസ്സില്‍ അരങ്ങേറി. സാമൂഹിക സാംസ്കാരിക നേതാക്കന്മാരും , ഡബ്ല്യു.എം.സി നേതാക്കളും വൈദീക ശ്രേഷ്ഠരും ഈ നവ്യ മുഹൂര്‍ത്തത്തിന് സാക്ഷ്യ്ം വഹിച്ചു.

 

ഡാലസ് സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചിലെ വികാരി ഫാ. സി.ജി തോമസിന്റെ പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ യോഗത്തില്‍ ഫാ. കച്ചിറമറ്റത്തിന്റെ ഈശ്വരഗാനം ആത്മീയാന്തരീക്ഷം സംജാതമാക്കി.ഡബ്ല്യു.എം.സി അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ഏലിയാസ് കുട്ടി പത്രോസ് വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തുകയും എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഡബ്ലു.എം.സിയുടെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും പ്രവാസികളും സംഘടനയും സന്തുഷ്ടരാണെന്ന് അദ്ദേഹം പറഞ്ഞു.

റീജിയണ്‍ വൈസ് പ്രസിഡന്റ് ഓഫ് ഓര്‍ഗനൈസിംഗ് പി.സി. മാത്യു സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സംഘടനാ പ്രവര്‍ത്തനത്തിലൂടെ മറ്റുള്ളവര്‍ക്ക് നന്മയുണ്ടാകണമെന്നുള്ള ആഗ്രഹത്തോടെയാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നതെന്നും കുറ്റങ്ങളും കുറവുകളും മാത്രം നോക്കി വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്നതിനു പകരം നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ഈശ്വരന്‍ ആഗ്രഹിക്കുന്ന നിലയിലേക്ക് സംഘടനയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് എല്ലാവരും മാനസീക പ്രചോദനം നല്‍കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മിസ് മലയാളി വേള്‍ഡ് വൈഡ് സൗത്ത് ഈസ്റ്റ് റീജിയണല്‍ മത്സരങ്ങള്‍ നവംബര്‍ 16-ന് നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡോ. ജോര്‍ജ്ജ് കാക്കനാട്ട് കിക്ക് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. ഇത് വെറുമൊരു സൗന്ദര്യ മത്സരം അല്ല, നല്ല കഴിവുകളുള്ള ഒരു മലയാളി പെണ്‍കുട്ടിയെ കണ്ടെത്തുകയാണ് ഇതില്‍ക്കൂടെ ഉദ്ദേശിക്കുന്നത്. കേരളത്തില്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന വേള്‍ഡ് മലയാളി സെന്ററിനുവേണ്ടി ഡബ്ലു.എം.സി ഗ്ലോബല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2013 ഡിസംബര്‍28-ന് കേരളത്തില്‍ വച്ചായിരിക്കും മിസ് വേള്‍ഡ് വൈഡ് മത്സരങ്ങളുടെ ഫിനാലെ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേരളത്തില്‍ തുടങ്ങുന്ന വേള്‍ഡ് മലയാളി സെന്റര്‍ പ്രവാസികളായ എല്ലാ മലയാളികള്‍ക്കും ഉപകാരപ്രദമായി പ്രവര്‍ത്തിക്കുമെന്നും, മലയാളി പൈതൃകം വിളിച്ചറിയിക്കുന്ന ഒരു മ്യൂസിയവും അതിലുണ്ടായിരിക്കുമെന്നും മിസ് മലയാളി വേള്‍ഡ് വൈഡ് മത്സരങ്ങളുടെ കോ-ചെയര്‍മാന്‍ കൂടിയായ ഡോ. കാക്കനാട്ട് അറിയിച്ചു.

അഡ്വൈസറി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ഏലിക്കുട്ടി ഫ്രാന്‍സിസ്, ചെയര്‍മാന്‍ സുജന്‍ കാക്കനാട്ട്, പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി സുജിത് തങ്കപ്പന്‍, ട്രഷറര്‍ ജൂഡ് കട്ടപ്പുറം എന്നിവര്‍ ഡബ്ലു.എം.സി ഡി.എഫ്.ഡബ്ലു പ്രീസിങ്റ്റിന്റെ ഭാരവാഹികളായി സത്യപ്രതിജ്ഞ ചെയ്തു.ഡബ്ല്യു.എം.സി അമേരിക്ക റീജിയണ്‍ ഇലക്ഷന്‍ കമ്മീഷണര്‍ ചെറിയാന്‍ അലക്സാണ്ടര്‍ എല്ലാവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

റവ:ഫാ. ഷാജി തോമസ്, റവ:ഫാ. സാം മാത്യു, റവ:ഫാ. ജോര്‍ജ്ജ് ജേക്കബ്, റവ:ഫാ. ഒ.സി കുര്യന്‍, ഡബ്ലു.എം.സി ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ പ്രമോദ് നായര്‍, ലാനാ നാഷണല്‍ ട്രഷറര്‍ ജോസ് ഓച്ചാലില്‍, പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ ജോസഫ് ചാണ്ടി, ചെറിയാന്‍ അലക്സാണ്ടര്‍, ഫിലിപ്പ് തോമസ് എന്നിവര്‍ കുടുംബസമേതം പരിപാടിയില്‍ പങ്കെടുത്ത് അനുമോദനങ്ങള്‍ അറിയിച്ചു. ഡബ്ലു.എം.സി ഡാലസ് പ്രൊവിന്‍സ് ചെയര്‍മാന്‍ ഫിലിപ്പ് ശാമുവേല്‍, പ്രസിഡന്റ് വര്‍ഗീസ് മാത്യു, സെക്രട്ടറി വികാസ് നെടുമ്പള്ളില്‍, നോര്‍ത്ത് ടെക്സസ് വൈസ് പ്രസിഡന്റ് നിബു, അനില്‍ മാത്യു ഫിലിപ്പോസ് തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.രശ്മി വികാസ് എംസി-യായി പ്രവര്‍ത്തിച്ചു. ഡോ. റോയി ചെറിയാന്‍ വൈസ് പ്രസിഡന്റ് കൊമേരിക്ക ബാങ്ക് പ്രധാന സ്പോണ്‍സറും ഹൊറൈസണ്‍ ട്രാവല്‍സ് ഗോള്‍ഡ് സ്പോണ്‍സറുമ്മായിരുന്നു.

മൂവാറ്റുപുഴ എയിഞ്ചല്‍ വോയിസിന്റെ ഗാനമേളയും മിമിക്സ് പരേഡും പ്ലേനോയിലുള്ള ബ്ലാക്ക് പെപ്പര്‍ ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ നിന്നുള്ള അത്താഴവിരുന്നും ആകര്‍ഷകങ്ങളായി. റീജിയണ്‍ സെക്രട്ടറി ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ കൃതജ്ഞതയോടുകൂടി യോഗം അവസാനിച്ചു.