Breaking News

Trending right now:
Description
 
Jun 03, 2013

'ചെത്തു സ്റ്റൈലിന്‌' സൗദി നാടുകടത്തിയ ചുള്ളന്‍ ചെക്കന്റെ തലവര മാറി: പണവും കാമുകിമാരും സിനിമ ഓഫറുകളും...

image

ദുബായ്‌:ഇതാണ്‌ തലേവര എന്നു പറയുന്നത്‌. മര്യാദക്കാര്‍ക്ക്‌ കാലമില്ലെന്നും. ഉമര്‍ ബോര്‍ക്കന്‍ അല്‍ഗാലഎന്ന യുവാവിന്റെ ജീവിത കഥ എല്ലാ അലമ്പന്‍മാര്‍ക്കും ആത്മവിശ്വാസം നല്‌കുകയും ചെയ്‌തു. യു.എ.ഇ പൗരനായ ഉമര്‍ ബോര്‍ക്കന്‍ അല്‍ഗാല (21) സൗദിയില്‍ വര്‍ഷത്തോറുമുള്ള സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കാനാണ്‌ സൗദിയില്‍ എത്തിയത്‌. പെണുങ്ങളെ കണ്ടപ്പോള്‍ സുന്ദരന്‍ ഇത്തിരി ഷൈന്‍ ചെയ്യാന്‍ നോക്കിയത്‌ സൗദി പോലീസിന്‌ പിടിച്ചില്ല. ഇവന്‍ സുന്ദരനാണന്നാണ്‌ ഇവന്റെ വിചാരം. നിന്റെ സൗന്ദര്യ പ്രദര്‍ശനം സൗദി പെണ്ണുങ്ങളുടെ മുന്നില്‍ വേണ്ട എന്നാരോപിച്ചു പിടിച്ചു പുറത്താക്കി.

അന്തര്‍ ദേശീയ മാധ്യമങ്ങള്‍ ഈ വിഷയം ഏറ്റെടുത്തു. അതി സുന്ദരനായതു കൊണ്ടാണ്‌ പോലീസ്‌ പിടിച്ചതെന്നായിരുന്നു ലോകമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. അതോടെ സുന്ദരനെ കാണാന്‍ ലോകത്തുള്ള സകല പെണ്ണുങ്ങളും ഇടിച്ചു കയറി ഇയാളുടെ ഫെയ്‌സ്‌ ബുക്കിലേക്ക്‌. ഒരു കോടിശ്വര സുന്ദരി മേഴ്‌സിഡസ്‌ കാറാണ്‌ യുവാവിന്‌ സമ്മാനമായി നല്‌കിയത്രേ. പെണ്ണുങ്ങള്‍ കാമുകിയാകുവാന്‍ ക്യു നില്‌ക്കുന്നു. ഒരു ഷോര്‍ട്ട്‌ ഫിലിമിലും അഭിനയിച്ചു കക്ഷി. 

സൗദിയിലുള്ള മിക്ക പുരുഷന്മാരും അല്‍ഗാലയെപ്പോലെ സുന്ദരന്മാരാണ്‌ 
എന്നാല്‍ സ്‌ത്രി സ്വതന്ത്ര വിരുദ്ധനിലപാടുകള്‍ പുലര്‍ത്തുന്ന അറബി രാജ്യത്തിന്റെ മാനൂഷിക വിരുദ്ധ മുഖമെന്ന നിലയിലാണ്‌ ചുള്ളന്‍ ചെക്കന്‍ കേറിയങ്ങു സ്റ്റാറയത്‌. എന്തായാലും അതോടെ ചെക്കന്റെ സമയം തെളിഞ്ഞെന്നു പറഞ്ഞാല്‍ മതിയല്ലോ.

പോലീസ്‌ പിടിച്ചു നാടുകടത്തിയത്‌ മൂന്നു അലമ്പന്മാരയും പക്ഷേ ഭാഗ്യദേവത കടാക്ഷിച്ചത്‌ ഉമര്‍ ബോര്‍ക്കര്‍ അല്‍ഗാലയെയും.