Breaking News

Trending right now:
Description
 
Jun 03, 2013

ഏഴ്‌ ഇഞ്ചു വലിപ്പമുള്ള ടെല്‍മോകോകംപ്യൂട്ടറുകള്‍ വിപണിയില്‍ എത്തി

image ടെല്‍മോകോ ഡവലപ്‌മെന്റ്‌ ലാബ്‌സിന്റെ ഏഴ്‌ ഇഞ്ചു മാത്രം വലിപ്പമുള്ള ആറ്റിറ്റിയൂഡ്‌ നെസ്റ്റ്‌ 6339 ടാബ്‌ലറ്റ്‌ കംപ്യൂട്ടറുകള്‍ വിപണിയില്‍ എത്തി. 2 ജി വോയിസ്‌ കോളിംഗ്‌ സംവിധാനമുള്ള ഈ സൂപ്പര്‍ ടാബ്‌ലറ്റ്‌ ഇന്ത്യന്‍ ടാബ്‌ലറ്റ്‌ വിപണിയില്‍ സാങ്കേതിക മികവിന്റെയും വിലക്കുറവിന്റേയും കാര്യത്തില്‍ വിപ്ലവം സൃഷ്‌ടിക്കാന്‍ സാധിക്കുമെന്നു നിര്‍മാതാക്കളായ ടെല്‍മോകോ അവകാശപ്പെടുന്നു. കേരളത്തിലെ ആദ്യത്തെ ഇന്‍ക്യുബേറ്റഡ്‌ ഇലക്‌ട്രോണിക്‌ കമ്പനിയാണ്‌ ടെല്‍മോകോ. 7999 രൂപയ്‌ക്ക്‌ ഇത്രയധികം സാങ്കേതികവിദ്യകള്‍ കൂട്ടിയിണക്കിയ ടാബ്‌ലറ്റ്‌ പിസികള്‍ ഇന്ത്യന്‍ വിപണിയില്‍ വളരെ കുറവാണ്‌. ദക്ഷിണേന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ്‌ ടാബ്‌ലറ്റുകള്‍ പുറത്തിറിക്കിയിരിക്കുന്നത്‌. കേരളത്തിലുടനീളം 400 വില്‌പനശാലകളിലും 100 ഓളം ഓണ്‍ലൈന്‍ സേവനത്തിലൂടെയും ആറ്റിറ്റിയൂഡ്‌ നെസ്‌റ്റ്‌ 6339 ലഭ്യമാകുമെന്നു കമ്പനിയുടെ ഡയറക്‌ടര്‍ സി.ആര്‍.നിജേഷ്‌ പറഞ്ഞു. വിപണിയിലെ അനുകൂലമായ പ്രതികരണമാണ്‌ ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ 2 ജി വോയിസ്‌ കോളിംഗ്‌ സംവിധാനം, ഡ്യൂവല്‍ കാമറ, ജിപിഎസ്‌, ഹൈറസലൂഷന്‍ സ്‌ക്രീന്‍, എഫ്‌എം റേഡിയോ, 8 ജിബി സ്റ്റോറേജ്‌ സംവിധാനം, 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി സംവിധാനം, ദീര്‍ഘക്ഷമതയുള്ള ബാറ്ററിയുടെ സഹായം തുടങ്ങിയവ ഉപയോഗപ്പെടുത്തി ആറ്റിറ്റിയൂഡ്‌ നെസ്റ്റ്‌ 6339 വിപണിയില്‍ എത്തിക്കാന്‍ പ്രേരിപ്പിച്ചതിനു പിന്നിലെന്ന്‌ ആദിത്‌ ബോസ്‌ അഭിപ്രായപ്പെട്ടു. കേരളാ സ്റ്റേറ്റ്‌ സിലബസിലുള്ള ആറാം ക്ലാസ്‌ മുതല്‍ 10-ാം ക്ലാസ്‌ വരെയുള്ള കണക്ക്‌, സയന്‍സ്‌, സോഷ്യല്‍ സ്റ്റഡീസ്‌, ഇംഗ്ലീഷ്‌ പാഠ്യപദ്ധതിയും ടാബ്‌ലറ്റ്‌ പിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.