Breaking News

Trending right now:
Description
 
Jun 02, 2013

കുവൈത്തില്‍ നിന്ന്‌ ഇന്ത്യക്കാര്‍ മടക്കിയത്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ: കുവൈറ്റ്‌ അംബാസിഡര്‍

image
കുവൈത്തില്‍ നിന്ന്‌ ഇന്ത്യക്കാരെ മടക്കി അയച്ചത്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയെന്നു കുവൈത്ത്‌ അംബാസിഡര്‍ സമി എം അല്‍ സുലൈമാന്‍. കുവൈത്തിലെ ഇന്ത്യന്‍ എംബസിയെയും ഈ കാര്യം അറിയിച്ചിരുന്നു. നിയമം ലംഘിച്ചവര്‍ക്കെതിരെയാണ്‌ നടപടി. വീട്ടു ജോലിക്കുള്ള വീസ തൊഴില്‍ വീസയാക്കുവാന്‍ സാധിക്കുമോയെന്ന്‌ പഠിക്കുകയാണെന്ന്‌ അംബാസിഡര്‍ പറഞ്ഞു. കുവൈത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ്‌ അംബാസിഡര്‍ വിശദീകരണവുമായി എത്തിയത്‌