Breaking News

Trending right now:
Description
 
Jun 02, 2013

ശരീരത്തില്‍ ധരിക്കാവുന്ന കംപ്യൂട്ടര്‍ വരുന്നു

image ലാപ്‌ടോപ്പും ഡെസ്‌ക്‌ടോപ്പും ഇല്ലാത്ത ശരീരത്തില്‍ ധരിക്കാവുന്ന കംപ്യൂട്ടര്‍ വരുന്നു. ശരീരത്തില്‍ ധരിക്കാവുന്ന കംപ്യൂട്ടറുകളാണ്‌ ആപ്പിള്‍ കമ്പനിയുടെ അടുത്ത ലക്ഷ്യമെന്നു കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ടിം കുക്ക്‌ പറഞ്ഞു. ഇപ്പോഴത്തെ ഗെയിം സങ്കല്‌പങ്ങളെ മാറ്റിമറിക്കുന്ന പുത്തന്‍ ഗെയിമുകളാണ്‌ മറ്റൊന്ന്‌. ഇതു കൂടാതെ ആപ്പിളിന്റേതായി ഏറ്റവും ബുദ്ധിയോടെ പെരുമാറുന്ന ടെലിവിഷനും ഉള്‍പ്പെടുന്നു. കാലിഫോര്‍ണിയയിലെ റിസോര്‍ട്ട്‌ നഗരമായ റാഞ്ചോ പാലോസ്‌ വെര്‍ഡസില്‍ ചേര്‍ന്ന ഓള്‍ തിംഗ്‌സ്‌ ഡിജിറ്റല്‍ സമ്മേളനത്തിലാണ്‌ ടിം കുക്ക്‌ തന്റെ ആശയങ്ങള്‍ പങ്കുവച്ചത്‌. താന്‍ നേതൃത്വം ഏറ്റെടുത്ത ശേഷം കമ്പനി കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ആപ്പിള്‍ ആവിഷ്‌്‌കരിച്ച സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ സാംസംഗ്‌ പോലെയുള്ള കമ്പനികള്‍ മുന്നേറുന്നുവെന്ന ആശങ്കയ്‌ക്കിടയിലാണ്‌ കുക്ക്‌ പുതിയ ആശയങ്ങള്‍ നിരത്തിയത്‌. ആപ്പിളിന്റെ സ്‌മാര്‍ട്‌വാച്ചിനെക്കുറിച്ച്‌ കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. എന്നാല്‍ കംപ്യൂട്ടര്‍ മനുഷ്യശരീരത്തില്‍ ചേര്‍ത്തുവച്ച്‌ പ്രവര്‍ത്തിക്കുന്ന കാലം വരാന്‍ പോകുകയാണെന്ന്‌ കുക്ക്‌ അറിയിച്ചു. മൊബൈല്‍ കംപ്യൂട്ടറും ഐഗ്ലാസും എന്ന രീതിയില്‍ ഗൂഗിള്‍ പുറത്തിറക്കിയ ഗ്ലാസിന്‌ പരിമിതികളുണ്ട്‌. വീഡിയോ റിക്കാര്‍ഡിംഗ്‌, ഇന്റര്‍നെറ്റ്‌ എന്നിവ ഗ്ലാസിലൂടെ ലഭിക്കും. കമ്പനിയുടെ ഐഒഎസ്‌ മൊബൈല്‍ സോഫ്‌ട്‌വേര്‍ മെച്ചപ്പെടുത്തുന്ന കാര്യം ആലോചിക്കുകയാണ്‌. മാപ്പിംഗ്‌ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ ആവിഷ്‌കരിക്കുന്നതിനായി വന്‍നിക്ഷേപമാണിറക്കിയിരിക്കുന്നതെന്നും കുക്ക്‌ പറഞ്ഞു.