Breaking News

Trending right now:
Description
 
Jun 02, 2013

ന്യൂജഴ്‌സി മലയാളികള്‍ക്ക്‌ ഇനി മഞ്ചിന്റെ മധുരം

Malayali Association of New Jersey (MANJ) to be Inaugurated on Sunday - Report by Francis Thadathil
image ന്യൂജഴ്‌സി കേന്ദ്രീകരിച്ച്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജഴ്‌സി - മഞ്ച്‌)) എന്ന പേരില്‍ പുതിയ സാംസ്‌കാരിക സന്നദ്ധപ്രവര്‍ത്തന സംഘടന ജൂണ്‍ രണ്ടു മുതല്‍ നിലവില്‍ വരുന്നു. ഞായറാഴ്‌ച വൈകുന്നേരം നാലിന്‌ മോണ്ട്‌ക്ലെറിലുള്ള ഫസ്റ്റ്‌ കോണ്‍ഗ്രിഗേഷന്‍ പള്ളിയില്‍ മഞ്ചിന്റെ ഔദ്യോഗിക പരിപാടികള്‍ക്കു തിരിതെളിയും. ഉദ്‌ഘാടനസമ്മേളനത്തില്‍ മഞ്ചിന്റെ പ്രഥമഭാരവാഹികളെ പ്രഖ്യാപിക്കും. 


പുതിയ തലമുറയ്‌ക്കു പ്രാമുഖ്യം നല്‌കുന്ന രീതിയിലായിരിക്കും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. അടുത്ത തലമുറയില്‍ അന്യംനിന്നു പോയേക്കാവുന്ന കേരള സാംസ്‌കാരികത്തനിമയെ പരിപോഷിപ്പിക്കാനും കൂടുതല്‍ ജീവനോടെ നിലനിര്‍ത്താനും പരിശ്രമിക്കുമെന്ന്‌ സംഘടനാനേതാക്കള്‍ പറഞ്ഞു. കോളജ്‌ വിദ്യാഭ്യാസം, കരിയര്‍ ഗൈഡന്‍സ്‌ എന്നിവയ്‌ക്കായി ബോധവത്‌കരണം, ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയില്ലാത്ത വൃദ്ധജനങ്ങള്‍ക്കായി ചികിത്സാപദ്ധതി, ന്യൂജഴ്‌സിയിലെ വിഭവങ്ങള്‍ പരമാവധി ഉപയോഗിക്കുക എന്നിവയും സംഘടനയുടെ ലക്ഷ്യമാണ്‌. ന്യൂജഴ്‌സിയൊട്ടാകെയാകും മഞ്ചിന്റെ പ്രവര്‍ത്തനം. ഇവിടെ താമസിക്കുന്ന ഏതു മലയാളിക്കും സംഘടനയില്‍ അംഗമാകാം.

ഉദ്‌ഘാടനസമ്മേളനത്തില്‍ സ്ഥാപക നേതാക്കളായ ഷാജി വര്‍ഗീസ്‌, ജയിംസ്‌ ജോയി, ഫൊക്കാന ബോര്‍ഡ്‌ ട്രസ്‌റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.എസ്‌. ചാക്കോ, രാജു ജോയി, ഉമ്മന്‍ ചാക്കോ (അനില്‍), കുരുവിള ജോര്‍ജ്‌, ബിപിന്‍ രാഘവന്‍, ജോസ്‌ ജോയി, ഗിരീഷ്‌ നായര്‍, ബിപിന്‍ രാഘവന്‍, ജോയി ഇട്ടന്‍, വിനോദ്‌ കെര്‍ക്ക്‌, ഗണേഷ്‌ നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ബോസ്‌ കുരുവിള, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, വിശ്വനാഥന്‍ കുഞ്ഞുപിളള, ജയിംസ്‌ ഇളംമ്പൂരിയിടത്തില്‍, മത്തായി പി. ദാസ്‌, ഷൈമോന്‍ വെട്ടം, ഇന്നസെന്റ്‌ ഉലഹന്നാന്‍, വര്‍ഗീസ്‌ ഉലഹന്നാന്‍, ലിസി അലക്‌സ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ കലാഭവന്‍ അബി, പ്രദീപ്‌ ലാല്‍ എന്നിവരുടെ മിമിക്രിയും മറ്റു കലാവിരുന്നും ഉണ്ടായിരിക്കും.