Breaking News

Trending right now:
Description
 
Jun 01, 2013

കത്തോലിക്കാ പള്ളികളില്‍ ഇന്നുരാത്രി ഒരുമണിക്കൂര്‍ ആരാധന

image വിശ്വാസ വര്‍ഷാചരണത്തിന്റെ ഭാഗമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പയ്‌ക്കൊപ്പം കേരളത്തിലെ എല്ലാ കത്തോലിക്കാ പള്ളികളിലും ആശ്രമങ്ങളിലും മഠങ്ങളിലും ഇന്നു രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നടത്തും. ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതേസമയത്ത്‌ ആരാധനയുണ്ടാകും. സാര്‍വത്രിക സഭയ്‌ക്കു വേണ്ടിയും ഫ്രാന്‍സിസ്‌ പാപ്പായുടെ നിയോഗങ്ങള്‍ക്കു വേണ്ടിയും വിശ്വാസ വര്‍ഷാചരണത്തിന്റെ വിജയത്തിനുവേണ്ടിയുമാകും പ്രാര്‍ഥന. ഇന്നു വൈകിട്ട്‌ പ്രാദേശിക സമയം അഞ്ചു മുതല്‍ ആറുവരെയാണ്‌ മാര്‍പാപ്പ റോമില്‍ പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തുക. ഈ സമയത്തുതന്നെ ലോകത്തിലെ എല്ലാ കത്തീഡ്രലുകളിലും ബിഷപ്പുമാര്‍ ആരാധനയില്‍ പങ്കാളികളാകും.