Breaking News

Trending right now:
Description
 
Jun 01, 2013

കുവൈറ്റില്‍നിന്ന്‌ മടക്കിയയച്ച 25 മലയാളികള്‍ക്ക്‌ ഗള്‍ഫില്‍ ജോലിവാഗ്‌ദാനം

image കുവൈറ്റില്‍ നിന്നു മടക്കിയയക്കപ്പെട്ട്‌ ഡല്‍ഹിയിലെത്തിയ 25 മലയാളികള്‍ക്കും ഗള്‍ഫില്‍ ജോലി വാഗ്‌ദാനം. ദുബായിലെ അല്‍ റഹ്‌മാനിയ കമ്പനിയാണ്‌ കുവൈറ്റില്‍ നിന്നും മടങ്ങേണ്ടിവന്ന 25 മലയാളികള്‍ക്കും ജോലി നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തത്‌. മലയാളിയായ പി.വി.പ്രദീപിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ അല്‍ റഹ്‌മാനിയ കമ്പനി. വിമാനക്കൂലിയടക്കമുള്ള എല്ലാ ചെലവുകളും കമ്പനി വഹിക്കും. കുവൈറ്റില്‍ നിയമലംഘകരെ പിടികൂടുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന്‌ മലയാളികളടക്കം ആയിരക്കണക്കിന്‌ വിദേശികളാണ്‌ കസ്റ്റഡിയിലായത്‌. നിസാര കുറ്റകൃത്യങ്ങളുടെ പേരില്‍ പോലും പലരും പിടിയിലാകുന്നുണ്ട്‌. ഇത്തരത്തില്‍ പിടിയിലായ 25 മലയാളികളടങ്ങിയ നൂറോളം ഇന്ത്യക്കാരാണ്‌ ഡല്‍ഹിയിലേക്ക്‌ വെള്ളിയാഴ്‌ച കയറ്റിവിടപ്പെട്ടത്‌. ഈ 25 മലയാളികള്‍ക്ക്‌ ജോലി നല്‍കാമെന്നാണ്‌ അല്‍ റഹ്‌മാനിയ കമ്പനിയുടെ വാഗ്‌ദാനം.