Breaking News

Trending right now:
Description
 
Oct 06, 2012

തണ്ണിമത്തന്‍ ഹൃദ്രോഗം അകറ്റുമെന്നു ഗവേഷകര്‍

image ഭക്ഷണത്തോടൊപ്പം തണ്ണിമത്തന്‍ ശീലമാക്കിയാല്‍ ഹൃദ്രോഗം അകറ്റാനാവുമെന്നു പഠനം. കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കുന്നതോടൊപ്പം ശരീരഭാരം നീയന്ത്രിക്കാനും തണ്ണിമത്തന്‍ സഹായിക്കുമെന്നാണ്‌ ഇതുസംബന്ധിച്ചു പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്‌. എലികളില്‍ നടത്തിയ പരീക്ഷണം വിജയംകണ്ടതായി യുഎസിലെ പര്‍ഡ്യു സര്‍വകലാശാല വ്യക്തമാക്കി. രക്തധമനികള്‍ക്കുള്ളില്‍ കൊഴുപ്പ്‌ അടിയുന്നത്‌ തടയുന്നതിന്‌ തണ്ണിമത്തന്‍ സഹായിക്കും. തണ്ണിമത്തന്‍ നീരില്‍ അടങ്ങിയിട്ടുള്ള സിട്രുലിന്‍ എന്ന അമിനോ ആസിഡാണ്‌ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നത്‌. തണ്ണിമത്തനിലെ പ്രകൃതിദത്ത ഘടകങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്‌ക്കുന്നതിന്‌ സഹായിക്കുമെന്ന്‌ ഫ്‌ളോറിഡയിലെ ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിരുന്നു.