Jun 01, 2013
കുവൈറ്റ് സര്‍ക്കാരിന്റെ നിതാഖത്ത് പരിശോധന രീതി മനുഷ്യാവകാശലംഘനമെന്ന് വിദേശ ഇന്ത്യക്കാര്‍
കുവൈറ്റ് ഇന്ന് സ്വപ്ന
ഭൂമിയല്ല. കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് പത്ത് വര്‍ഷം കൊണ്ട്
പത്തു ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കണമെന്നാണ്. ഒരു വര്‍ഷം ഒരു ലക്ഷം പേര്
വീതം.
അങ്ങനെ അടിയന്തരമായി കുടിയേറ്റക്കാരെ പുറത്താക്കുവാന്‍ സര്‍ക്കാര്‍ കുട്ടി
പോലീസിനെയാണ് കണ്ടെത്തിയത്. നമ്മുടെ നാട്ടിലെ ഡെയ്ലി വേജസുകാരെ
നിയമിക്കുന്നതുപോലെ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയ മീശമുളക്കാത്ത കുട്ടിപോലീസിന്
ആരെ കണ്ടാലും കരണത്ത് ഒന്നു പൊട്ടിച്ച് അകത്തിടാനാണ് താല്പര്യം. പേപ്പറുകള്‍
കാണിച്ചാലും ചിലപ്പോള്‍ അകത്തു പോകും. ഏറ്റവും മ്ലേച്ഛമായ ഭാഷയില്‍ സംസാരിക്കും.
പിടിക്കുന്നവരെ ഏത് ജയിലിലാണ് അടയ്ക്കുന്നതെന്ന് നിശ്ചയമില്ല. അടുത്ത
സുഹൃത്തുക്കള്‍ പോലും അറിയുന്നില്ല ഒരാള്‍ ജയിലില്‍ ആകുന്നത്.
ഇവരെ
സഹായിക്കേണ്ട ഇന്ത്യന്‍ എംബസിയെക്കുറിച്ച് കുവൈറ്റിലെ ഇന്ത്യക്കാര്‍ക്ക് തീരെ
അഭിപ്രായമില്ല. അവര്‍ വിഷയങ്ങളില്‍ ഇടപെടുന്നില്ല എന്നു മാത്രമല്ല ആരോപണം അവര്‍
കാണിക്കുന്നത് തികച്ചും അനാസ്ഥയാണ്. അതുകൊണ്ടാണ് കുവൈറ്റ് സര്‍ക്കാര്‍ ശക്തമായ
നിതാഖത്ത് നടപടിയുമായി മുന്നോട്ട് പോയിട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ കാര്യങ്ങള്‍
യഥാവിധം അറിയാതിരുന്നതെന്ന് കുവൈറ്റ് മലയാളികള്‍ കുറ്റപ്പെടുത്തുന്നു.
സാധാരണ
ചെക്കിങ് സ്ഥലങ്ങള്‍ വിട്ട് നടത്തുന്ന പരിശോധനയില്‍ ആരെങ്കിലും പെട്ടു പോയാല്‍
മൊബൈല്‍ ഫോണ്‍ പട്ടാളം കൈക്കലാക്കും. പിന്നീട് വിളിക്കുന്ന ചീത്ത അറബി
അറിയാകുന്നവര്ക്കെ മനസിലാവു എന്നൊരു ഗുണമുണ്ട്.
താമസസ്ഥലത്ത് പോലും പരിശോധന
ശക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. അരക്ഷിതാവസ്ഥ പലരെയും പുറത്തിറങ്ങാന്‍ പോലും
ഭയപ്പെടുത്തുന്നു.
സര്‍ക്കാര്‍ ഫാമിലി വിസ ലഭിക്കാനുള്ള വരുമാന പരിധി 500
കുവൈറ്റ് ദിനാറാക്കുവാനും ആലോചിക്കുന്നുണ്ട്. അതോടെ ആയിരക്കണക്കിന്
കുടുംബങ്ങള്‍ക്ക് കുവൈറ്റ് വിടേണ്ടി വരും. നിലവില്‍ 250 കുവൈറ്റ് ദിനാര്‍ മതി
ഫാമിലി വീസയ്ക്ക്.
ഗള്‍ഫ് രാജ്യത്തെ അമേരിക്കയായിരുന്നു കുവൈറ്റ്,
പണത്തിന്റെ ഉയര്‍ന്ന മൂല്യ മാത്രമല്ല സ്വാതന്ത്യവും സുരക്ഷിതത്വവും ഈ രാജ്യത്തെ
മലയാളികളുടെ പ്രീയപ്പെട്ട തൊഴിലിടമാകുവാന് പ്രേരിപ്പിച്ചിരുന്നു.
കുവൈറ്റിലേക്ക് മലയാളികളടക്കമുള്ള ഏഷ്യന്‍ വംശജര്‍ ഒഴുകിയെത്തിയപ്പോള്‍
നഷ്ടമായത് തൊഴില്‍ സുരക്ഷിതത്വമാണ്. തൊഴില്‍ ഇല്ലാത്ത നൂറുകണക്കിന്
ചെറുപ്പക്കാരാണ് ഈ രാജ്യത്തെ ഫ്ളാറ്റുകളില്‍ കുടുങ്ങി കിടക്കുന്നത്. നാലും
അഞ്ചും ലക്ഷം നല്‍കിയാണ് ഈ കാനാന്‍ ദേശത്തേക്ക് പലരും എത്തിയത്. പക്ഷേ അവിടെ
ഇന്ന് അവരെ കാത്തിരിക്കുന്നത് ജയിലും നാടുകടത്തലുമാണ്.