Breaking News

Trending right now:
Description
 
Jun 01, 2013

അങ്ങനെ സന്തോഷിനെ യഥാര്‍ത്ഥ പണ്ഡിറ്റാക്കി പുറത്താക്കി മലയാളി ഹൗസ്‌

image


അങ്ങനെ മലയാളി ഹൗസില്‍ നിന്ന്‌ സന്തോഷ്‌ പണ്ഡിറ്റ്‌ പുറത്തായി. പുറത്തായ സന്തോഷിന്‌ സമാധാനിക്കാം, സന്തോഷിന്‌ അഭിനയിക്കാനും സിനിമ സംവിധാനം ചെയ്യാനും അറിയില്ലെങ്കിലും ആണ്‍ -പെണ്‍ കൂട്ടായ്‌മയില്‍ എങ്ങനെ മാന്യമായി പെരുമാറണമെന്ന്‌ അറിയാം. കാശിനു വേണ്ടി കോമാളിത്തരം എടുത്ത്‌ നാട്ടുകാരെ കാണിച്ച്‌ കോടികള്‍ സമ്പാദിച്ച പണ്ഡിറ്റ്‌ വീണ്ടും പണ്ഡിറ്റായി.

സൗന്ദര്യ സങ്കല്‌പത്തെ പരിഹസിക്കുകയും സിനിമയിലെ അതിമാനുഷകരായ ഹീറോകളെ ഒരു പരിധി വരെ അപഹസിക്കുകയും ചെയ്‌ത സിനിമയായിരുന്നു സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമ. എന്തായാലും ഈ പ്രോഗ്രാമില്‍ നിന്ന്‌ പുറത്തായതോടെ സന്തോഷിന്റെ നല്ലകാലം തെളിഞ്ഞു. പലപ്പോഴും സഹ സുന്ദരിമാരും ബുദ്ധിമാന്‍മാരും സന്തോഷിനെ ഒഴിവാക്കുവാന്‍ നോക്കിയതോടെ പ്രേക്ഷക പ്രീതി നേടാന്‍ സന്തോഷിനായി. ഇനി സന്തോഷിനെ ആരും കൂതറയെന്നു വിളിക്കില്ല, വിവരമില്ലാത്തവനെന്ന്‌ പറയില്ല. കാരണം പല നല്ലവരും വിവരക്കാരും സന്തോഷിന്റെ മുമ്പില്‍ ചെറുതായി പോയി.

പെണുങ്ങളെ കാണുപ്പോള്‍ അഴകൊഴമ്പന്‍ ഒലീപ്പീരുമായി സന്തോഷ്‌ കൂടിയില്ല. സന്തോഷ്‌ ബുദ്ധിമാനല്ലെന്ന്‌ തോന്നിയതു കൊണ്ടാകാം സിന്ധു ജോയി ഉള്‍പ്പെടെയുള്ള സ്‌ത്രീ താരങ്ങള്‍ സന്തോഷിനെ അകറ്റി നിറുത്തുവാനും പുച്ഛത്തോടെ പെരുമാറുവാനും ശ്രമിച്ചത്‌.

ഒരു പരിപാടിയില്‍ സന്തോഷ്‌ തമ്പ്രാനായും രാഹൂല്‍ ഈശ്വര്‍ വേലക്കാരനായും ഒരു സ്‌കിറ്റ്‌ അവതരിപ്പിക്കുന്നതു കണ്ടു. സന്തോഷിന്റെ ഒറ്റ കട്ടയിലുള്ള അഭിനയം കണ്ട്‌ രാഹൂല്‍ പുച്ഛം അടക്കാന്‍ പാടു പെടുന്നതു കണ്ടു. കാരണം രാഹൂലിനെ പോലെയുള്ളവര്‍ക്ക്‌ നന്നായി അഭിനയിക്കാന്‍ അറിയാം. അതുകൊണ്ടാണല്ലോ ഹിന്ദു സംസ്‌കാരത്തിന്റെ അംബാസിഡറായി നാം രാഹൂലിനെ ആംഗീകരിച്ചത്‌. വിവരത്തിന്റെ ആള്‍ രൂപമായ പ്രദീപിന്റെ അഭിനയത്തിനു മുമ്പില്‍ സന്തോഷിന്റെ ഒരേ ഒരു ഭാവം മാത്രം വിരിയുന്ന മുഖത്തു നിന്ന്‌ നാം കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ ജീനിയസുകളുടെ യഥാര്‍ത്ഥ മുഖം കണ്ടു നാണിച്ചു പോയവരില്‍ സാക്ഷാല്‍ അയ്യപ്പനും കാണും.  പൂച്ചയുടെ സുഖ പ്രസവത്തിനു വേണ്ടി ബൈബിള്‍ തുറന്ന്‌ പ്രാര്‍ത്ഥിക്കുന്ന സിന്ധു ആക്ഷേപിച്ചത്‌ ഭക്തിയുടെ ശക്തിയെയാണ്‌. വിശ്വാസി

ജി എസ്‌ പ്രദീപ്‌ കുട്ടികളെ പോലെ കുശുമ്പു കുത്തുകയും കുന്നായ്‌മ കാണിക്കുകയും ചെയ്യുന്നു. എന്തായാലും വീട്ടിലുള്ളവര്‍ സംഘം ചേര്‍ന്ന്‌ പ്രദീപിനോട്‌ നടത്തിയ പോരാട്ടത്തില്‍ പ്രദീപ്‌ പൊട്ടികരയുന്നു. സ്‌ത്രീകള്‍ മാറോട്‌ ചേര്‍ത്ത്‌ ആശ്വസിപ്പിക്കുന്നു. ഇത്തരം വിട്ടുവീഴ്‌ചകള്‍ ആ കൂട്ടായ്‌മയില്‍ സന്തോഷിന്‌ ലഭിച്ചില്ല. ആ സ്വീകര്യത കുറവു കൊണ്ട്‌ സന്തോഷ്‌ പലപ്പോഴും ക്ഷോഭിക്കേണ്ടി വന്നു.

മറ്റൊരു ദിവസം കണ്ടത്‌ ഒരു പെണ്‍കുട്ടി ഒരു പുരുഷന്റെ മടിയിലിരുന്ന്‌ വേറൊരു പുരുഷന്റെ മര്‍മ്മത്ത്‌ ഏറ്റവും മോശമായ തമാശ പറഞ്ഞു ചവിട്ടുന്നു.

പുരുഷന്മാരും സ്‌ത്രീകളും ചേര്‍ന്ന്‌ ജീവിക്കുന്ന ഒരു കുടുംബത്തില്‍ സംഭവിക്കുന്ന തമാശകളല്ല ഇവിടെ സംഭവിക്കുന്നത്‌. ന്യുജനറേഷന്‍ സിനിമകള്‍ എന്ന പേരില്‍ ചില സിനിമകളില്‍ നിറഞ്ഞു നില്‌ക്കുന്ന ആഭാസ കാഴ്‌ചകളാണ്‌ ഇതെന്നു പറയുവാന്‍ പാടില്ല. പലപ്പോഴും എ സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കേണ്ട സീനുകളാണ്‌ ഈ പ്രോഗ്രാമില്‍ ഉള്ളത്‌. കഴിഞ്ഞാഴ്‌ച പ്രദീപായിരുന്നു പുറത്താകേണ്ടത്‌. എന്നാല്‍ രേവതി ആ പുറത്താക്കല്‍ ഒഴിവാക്കി. കാരണം പ്രദിപിന്റെ ഉള്ളില്‍ ഇതിലും തറയായ കാര്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ടെന്ന്‌ ചാനലുകാര്‍ക്ക്‌ മനസിലായി. 

എന്തായാലും സന്തോഷ്‌ അകത്തു പോയത്‌ കോമാളിയായണെങ്കിലും തിരിച്ചിറങ്ങിയത്‌ പണ്ഡിറ്റായാണ്‌. അപ്പോള്‍ സന്തോഷ്‌ ജയിക്കട്ടെ