Breaking News

Trending right now:
Description
 
May 31, 2013

വാര്‍ഷിക വരുമാനത്തി​ന്റെ 60% ജീവിതദുരിതം അവുഭാവിക്കു​ന്നവര്‍ക്കാ​യി നീക്കിവച്ച് മാതൃകാപരമാ​യ നീക്കവുമായി കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജം

image

സംഘടനകള്‍ സാമൂഹ്യ സേവനതിലധിഷ്ട്ടിതമായി കൂടുതല്‍ ഗുണപരമായി പ്രവര്തിക്കനമെന്ന കാഴ്ചപ്പാടുമായി കാനഡയിലെ പ്രമുഖ മലയാളീ സംഘടനയായ ബ്രംപ്ടന്‍ മലയാളീ സമാജം അതിന്റെ പ്രവര്‍ത്തനമേഘല ജീവിതദുരിതം അനുഭവിക്കുന്നവരിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനവും സക്രട്ടറി ജോജി ജോര്‍ജും അറിയിച്ചു. ഇതിന്റെ ഭാഗമായി ബ്രംപ്ടന്‍ മലയാളീ സമാജത്തിന്റെ ഈ വര്‍ഷത്തെ ആകെ വാര്‍ഷിക നീക്കിയിരുപ്പിന്റെ 60% "BMS Helping Hand For Poor" എന്ന ഫണ്ടിലേക്ക് മാറ്റിവെയ്ച്ചു അര്‍ഹാരയവരെ കണ്ടെത്തി നേരിട്ട് സഹായം എത്തിക്കും.


ഈ വര്ഷം സമാജം സ്വരൂപിക്കുന്ന ഓരോ ഡോളറിന്റെയും 60% ജീവിതദുരിതം അനിഭാവിക്കുന്നവര്‍ക്കായി നീക്കിവെക്കുന്നതായിരിക്കും, ഓരോ പരിപാടികളിലും ആളുകള്‍ പങ്കെടുക്കുമ്പോള്‍ തന്നെ അവര്‍ ഈ സഹായനിധിയില്‍ പങ്കാളികള്‍ ആകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഫണ്ടിലേക്ക് പ്രത്യേക സംഭാവന നല്‍കിയും, കൂടുതല്‍ ആളുകളെ സമാജം പരിപാടികളില്‍ പങ്കെടുപ്പിച്ചും, സമാജം നടത്തുന്ന പരിപാടികള്‍ക്കും,സമാജം വെബ്‌സൈറ്റിലേക്കും സ്പോന്സര്ഷിപ്പ് നല്‍കിയും,നല്‍കുന്നവരെ പ്രോത്സാഹിപ്പിച്ചും മറ്റും ആളുകള്‍ക്ക് ഈ സംരഭത്തെ വിജയിപ്പിക്കാം.


നാമപാത്രമായല്ലാത് തങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ പകുതിയിലധികമെങ്കിലും പ്രവാസി സംഘടനകള്‍ പ്രത്യേകിച്ച് നോര്തമെരിക്കയിലെ മലയാളീ സംഘടനകള്‍ ജീവിതദുരിതം അനുഭവിക്കുന്നവര്‍ക്കായി നീക്കി വെക്കുന്ന വിപ്ലവകരമായ ഒരു സമൂഹമാറ്റത്തിനു സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം ആഹ്വാനം ചെയ്തു. ഈ ആശയവുമായി ഐക്യമുള്ള സംഘടനകള്‍ യോചിച്ചു നിന്ന് അര്‍ഹാരയവരെ നേരിട്ട് കണ്ടെത്തി സഹായം എത്തിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാകേണ്ടതാണ്. സംഘടനകള്‍ കേവലം പിരിവിനുവേണ്ടിയും, ആഘോഷങ്ങല്‍ക്കുവേണ്ടിയും പബ്ലിസിടറ്റിക്ക് വേണ്ടിയയും മാത്രമുള്ള ഉപകരണങ്ങള്‍ ആകാതെ അതിന്റെ ഗുണങ്ങള്‍ സമൂഹ നന്മക്കു സംഭാവന ചെയ്യാവുന്ന മാറ്റത്തിന്റെ ഉപാധികള്‍ ആയി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും അദേഹം പറഞ്ഞു.


പ്രവസി സമൂഹത്തിലെ പ്രതേകിച്ചു നോര്‍ത്ത്അമേരിക്കയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പിന്തുടരാവുന്ന ഈ കര്‍മ്മപദ്ധതിക്ക് ഇതിനോടകം തന്നെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചു കൊണ്ടിരിക്കുന്നു എന്നത് അഭിനന്താര്ഹമാണ്. ഈ സാമൂഹ്യ കര്‍മ്മപദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക 


Phone- 647 771 9041 bramptonsamajam@gmail.com 

www.malayaleeassociation.com