Breaking News

Trending right now:
Description
 
May 31, 2013

കരുണ ചാരിറ്റീസ്‌ ധനശേഖരണം: ഡിന്നര്‍- ഡാന്‍സ്‌ ജൂണ്‍ 1- ന്‌

ഫ്രാന്‍സീസ്‌ തടത്തില്‍
image
ന്യുജഴ്‌സി: കരുണ ചാരിറ്റീസ്‌ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ഇരുപതാമത്‌ വാര്‍ഷിക ധനശേഖരണ ഡിന്നര്‍- ഡാന്‍സ്‌ ജൂണ്‍ ഒന്നിന്‌ ശനിയാഴ്‌ച ന്യൂജഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ നടക്കും. ശനിയാഴ്‌ച വൈകുന്നേരം ഏഴിനാണ്‌ ധനശേഖര പരിപാടിയോടനുബന്ധിച്ചുള്ള ഔദ്യോഗിക പരിപാടികളും കലാസന്ധ്യയും ആരംഭിക്കുക. വൈകുന്നേരം 5.30 മുതല്‍ 7 വരെയാണ്‌ കോക്ക്‌ടൈല്‍ അവര്‍.

മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്റെ ഭാര്യയും പ്രമുഖ നര്‍ത്തകിയുമായ ലേഖ ശ്രീനിവാസന്റെ നേതൃത്വത്തില്‍ 1993-ല്‍ ആരംഭിച്ച കരുണ ചാരിറ്റീസ്‌ ട്രൈസ്റ്റേറ്റ്‌ മേഖലയില്‍ നിന്നുള്ള നിരവധി സന്നദ്ധ പ്രവര്‍ത്തകരായ സ്‌ത്രീകളാണ്‌ നടത്തിവരുന്നത്‌.

20 വര്‍ഷത്തിനുള്ളില്‍ മുന്നു ലക്ഷത്തില്‍പ്പരം ഡോളറിന്റെ ധനസഹായവും രണ്ടു ലക്ഷത്തില്‍പ്പരം ഡോളറിന്റെ സാധന സാമഗ്രികളും അമേരിക്കയിലും ഇന്ത്യയിലുമുള്ള നിര്‍ധനര്‍ക്ക്‌ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്‌.

ന്യൂഓര്‍ലിയന്‍സില്‍ കത്രീന കൊടുങ്കാറ്റ്‌ ദുരന്തത്തിലും ഇന്ത്യയില്‍ സുനാമി ദുരന്തത്തിലും പെട്ടവര്‍ക്ക്‌ ഒട്ടേറെ സഹായങ്ങള്‍ ചെയ്‌തു കൊടുക്കാന്‍ കരുണ ചാരിറ്റീസിന്‌ കഴിഞ്ഞു.

ഇത്തവണത്തെ ധനശേഖരണ പരിപാടിയില്‍ ചെയര്‍ പേഴ്‌സണ്‍ ലേഖ ശ്രീനിവാസന്‍ പങ്കെടുക്കുന്നുണ്ടെന്നതാണ്‌ പ്രത്യേകതയെന്ന്‌ പ്രസിഡന്റ്‌ സുജാത നായരും വൈസ്‌ പ്രസിഡന്റ്‌ ജയന്തി കൃഷ്‌ണന്‍, ജനറല്‍ സെക്രട്ടറി രാജി നടരാജന്‍, ട്രഷറര്‍ മേഴ്‌സി ജോസഫ്‌, അസിസ്റ്റന്റ്‌ ട്രഷറര്‍ ആന്‍സി ഫ്രാങ്ക്‌, ഏക്‌സ്‌ ഒഫീഷ്യോ ലില്ലിക്കുട്ടി ഇല്ലിക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പരിപാടിയോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനവും വിതരണവും ചടങ്ങില്‍ നടത്തുമെന്ന്‌ സുജാത നായര്‍ അറിയിച്ചു.

എഡിസണ്‍ ഹോട്ടലിന്റെ വിലാസം: 1173 king george post road, edison, nj 08837