Breaking News

Trending right now:
Description
 
May 31, 2013

കുവൈറ്റില്‍ റെയ്‌ഡ്‌ ശക്തം: 25 മലയാളികള്‍ ഉടുതുണിക്ക്‌ മറുതുണിയില്ലാതെ ഡല്‍ഹിയില്‍

image
കുവൈറ്റ്‌: വെറും കയ്യോടെ മടങ്ങിയെത്തിയ ഇവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ ഇല്ലെന്നതു മാത്രമല്ല ദുഃഖം. "ഞങ്ങള്‍ എത്തിയ വിവരം നാട്ടില്‍ അറിയിക്കാന്‍ ഒന്നു ഫോണ്‍ ചെയ്യാന്‍ പത്തു പൈസ തുട്ടു പോലും ഞങ്ങളുടെ കൈവശം ഇല്ല." കുവൈറ്റില്‍നിന്ന്‌ ഇന്ന്‌ ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലയാളികളാണ്‌ പൊട്ടി കരഞ്ഞുകൊണ്ട്‌ തങ്ങളുടെ ദയനീയാവസ്ഥ വിവരിച്ചത്‌.

കുവൈറ്റ്‌ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുവാന്‍ വീസ പരിശോധന കര്‍ശനമാക്കിയേതാടെ നൂറുകണക്കിന്‌ മലയാളികളാണ്‌ പോലീസ്‌ പിടിയില്‍ ആയത്‌. പലരെയും പോലീസ്‌ കസ്‌റ്റഡിയില്‍ ദിവസങ്ങളോളം താമസിപ്പിച്ചതിനുശേഷം ഇന്ത്യ ഗവണ്‍മെന്റിനെ അറിയിക്കാതെ കയറ്റിവിടുന്നതായി മന്ത്രി കെ. സി ജോസഫ്‌ ആരോപിച്ചു. കുവൈറ്റിന്റെ ഈ നിലപാട്‌ പ്രതിഷേധാര്‍ഹമാണെന്ന്‌ മന്ത്രി കെസി ജോസഫ്‌ പറഞ്ഞു.

ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12 മണിയോടെ എയര്‍ അറേബ്യയില്‍ ഡല്‍ഹിയില്‍ വന്നിറങ്ങിയ തടവുകാരെ നോര്‍ക്ക റൂട്ട്‌സ്‌ ഇടപെട്ടാണ്‌ കേരള ഹൗസില്‍ എത്തിച്ചത്‌. ഇന്നലെയും ഇന്നുമായി ആയിരം പേരെയാണ്‌ കുവൈറ്റ്‌ പോലീസ്‌ റെയ്‌ഡ്‌ നടത്തി പിടികൂടിയിരിക്കുന്നത്‌.

പിടിച്ചാല്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ പിടിച്ചെടുത്തതിനു ശേഷം നാടുകടത്തുകയാണ്‌. അനധികൃത താമസക്കാരെ താമസസ്ഥലത്തെത്തി അറസ്റ്റ്‌ ചെയ്യുന്ന രീയതിയാണ്‌ ഇത്തവണ പിന്തുടരുന്നത്‌