Breaking News

Trending right now:
Description
 
May 31, 2013

ചര്‍മ്മാര്‍ബുദം ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ യുവതിക്ക്‌ മധ്യ അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രത്തിന്‌ കോടതി അനുമതി നിഷേധിച്ചു

image
അമേരിക്ക: സാന്‍ സല്‍വദോറിലാണ്‌ സംഭവം. ചര്‍മ്മാര്‍ബുദം ബാധിച്ച യുവതിക്ക്‌ കോടതി ഗര്‍ഭച്ഛിദ്രാനുമതി നിഷേധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം. റോമന്‍ കത്തോലിക്കര്‍ കൂടുതല്‍ ഉള്ള പ്രദേശത്ത്‌ ഏതു സാഹചര്യത്തിലുമുള്ള ഗര്‍ച്ഛിദ്രവും നിഷേധിച്ചിരിക്കുകയാണ്‌.

22 കാരിയായ യുവതിയുടെ വൃക്കകള്‍ തകരാറിലാണ്‌. ഭ്രൂണത്തിന്റെ തലച്ചോറിന്‌ സമ്പൂര്‍ണ വളര്‍ച്ചയില്ലെന്ന്‌ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടും അബോര്‍ഷന്‌ കോടതി അനുമതി നിഷേധിക്കുയായിരുന്നു. 

കോടതി വിധിക്കെതിരെ വ്യാപകമായ പ്രതിഷേധം അമേരിക്കയില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്‌.

ഞങ്ങളുടെ ഗര്‍ഭ പാത്രത്തില്‍ നിന്ന്‌ കൊന്ത എടുത്തു മാറ്റുക എന്ന മുദ്രവാക്യങ്ങള്‍ ഇവര്‍ മുഴക്കിയിരുന്നു. 

ഇന്ത്യന്‍ ഡോക്‌ടര്‍ സരിത അയര്‍ലന്‍ഡില്‍ മരിക്കാനിടയായതും ഗര്‍ഭച്ഛിദ്രം രാജ്യത്ത്‌ നിയമപരമായി നിരോധിച്ചിരുന്നതുമൂലമാണ്‌.