Breaking News

Trending right now:
Description
 
May 31, 2013

ഐജിയുടെ കവിതയെ കളിയാക്കി പോലീസ്‌ മാസികയില്‍ മറുകവിത

image കോട്ടയം: പോലീസ്‌ ഐജി ബി സന്ധ്യയുടെ വിവാദമായ കവിതയെ കളിയാക്കി പോലീസുകാരുടെ കവിത.

പോലീസുകാരുടെ മാസികയായ കാവല്‍ കൈരളി 2013 മെയ്‌ മാസം പതിപ്പിലാണ്‌ ഐജിയുടെ കവിതയെ പരിഹസിച്ച്‌ കവിത പ്രത്യക്ഷപ്പെട്ടത്‌. പോലീസുകാരും ഹെഡ്‌ കോണ്‍സ്‌റ്റബിളുമാരും മാത്രമാണ്‌ അസോസിയേഷനില്‍ അംഗങ്ങള്‍ ആയിട്ടുള്ളത്‌.

ആവിഷ്‌കാര സ്വാതന്ത്യവും വാല്‌മീകിയും എന്ന പേരില്‍ എഴുതിയ കവിത അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌.

കാലം പോകെ
കടുവ മാറി കാടു മാറി
കാക്കിയില്‍
കവിതയും കഥയും വന്നു
ഒടുവില്‍
ഒരു കാക്കിക്കവിത കണ്ട്‌
കാക്കിയൂരി മുഖം മറച്ച്‌
കാട്ടിലേക്കോടി
വീണ്ടും കാട്ടാളനായി....

സന്ധ്യ തന്റെ കവിത ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്‌. ഇതിനെ കളിയാക്കിയാണ്‌ പോലീസ്‌ കവിത.

കിളിയുടെ രോദനം കണ്ട്‌ വാല്‌മീകി കവിയായെങ്കില്‍ ഐജിയുടെ കവിത വായിച്ചാല്‍ കവി പോലും കാട്ടാളനായി പോകുമെന്നാണ്‌ വ്യംഗ്യം.