Breaking News

Trending right now:
Description
 
May 31, 2013

നോക്കിയയുടെ ലുമിയ വിന്‍ഡോസ്‌ ഫോണ്‍ എട്ട്‌ കൊച്ചിയിലും

image ഏറ്റവും മികച്ച വിലകളില്‍ അതിനൂതനമായ ഫോണുകള്‍, ലുമിയ വിഭാഗത്തിന്‌ സമ്പൂര്‍ണ ഹാന്‍ഡ്‌സെറ്റ്‌ ഇന്‍ഷ്വറന്‍സ്‌ പ്ലാന്‍, ജെറ്റ്‌ എയര്‍വെയ്‌സുമായി സഹകരിച്ച്‌ ലുമിയയില്‍ ആദ്യത്തെ എയര്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

മനംമയക്കുന്ന ഓഫറുകളും ആപ്പുകളും കൂട്ടിച്ചേര്‍ത്തുകൊണ്ട്‌ ഉപയോക്താക്കള്‍ക്ക്‌ വ്യത്യസ്‌തമായ അനുഭവം ഉറപ്പാക്കുന്ന നോക്കിയയുടെ ലുമിയ വിന്‍ഡോസ്‌ ഫോണ്‍ 8 ശ്രേണി കൊച്ചിയിലും അവതരിപ്പിച്ചു. നോക്കിയ ലുമിയ 920, നോക്കിയ ലുമിയ 820, നോക്കിയ ലുമിയ 720, നോക്കിയ ലുമിയ 620, നോക്കിയ ലുമിയ 520 എന്നി അഞ്ചു വിന്‍ഡോസ്‌ ഫോണ്‍ 8 ഉല്‍പന്നങ്ങളാണ്‌ 10,499 മുതല്‍ 32,639 രൂപ വരെയുള്ള വിലകളില്‍ ലഭ്യമാക്കിയിരിക്കുന്നത്‌.

രാജ്യത്ത്‌ ഇദംപ്രഥമമായി നോക്കിയ ഈ ഉല്‍പന്നങ്ങള്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഭാരത സര്‍ക്കാരിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ആഗോള ഇന്‍ഷ്വറന്‍സ്‌ ഗ്രൂപ്പായ ന്യൂ ഇന്ത്യ അഷ്വറന്‍സുമായി ചേര്‍ന്നാണ്‌ എല്ലാവര്‍ക്കും താങ്ങാവുന്നതും സമ്പൂര്‍ണവുമായ ഹാന്‍ഡ്‌സെറ്റ്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്‌. ഹാന്‍ഡ്‌സെറ്റ്‌ നഷ്ടപ്പെട്ടാലും നശിച്ചാലും ഈ പരിരക്ഷ ലഭിക്കും. മോഷണം, കവര്‍ച്ച, ദുരുപദിഷ്ടമായ പ്രവര്‍ത്തനങ്ങള്‍, ലഹളകള്‍ എന്നിവ മൂലമോ കസ്‌റ്റമറുടെ സാധാരണ വാറന്റി പരിധിക്ക്‌ അപ്പുറമുള്ള അവസ്ഥയിലോ ഹാന്‍ഡ്‌സെറ്റ്‌ നഷ്ടപ്പെട്ടാലും നശിച്ചാലും പരിരക്ഷ ഉറപ്പായിരിക്കും. ഹാന്‍ഡ്‌സെറ്റ്‌ വാങ്ങിയ വിലയുടെ 1.25 ശതമാനമായിരിക്കും പ്രീമിയമായി അടയ്‌ക്കേണ്ടിവരിക. ഏറ്റവും കുറഞ്ഞത്‌ 50 രൂപയായിരിക്കും പ്രീമിയം തുക.

കേരളത്തിലെ പത്തു നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള നോക്കിയ പ്രയോറിട്ടി സ്‌റ്റോറുകളില്‍നിന്ന്‌ വാങ്ങുന്ന എല്ലാ നോക്കിയ ലുമിയ, നോക്കിയ ഉല്‍പന്നങ്ങള്‍ക്ക്‌ എന്‍ഐഎ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കും.

രാജ്യത്തെ ഏറ്റവും പ്രമുഖ ഇന്റര്‍നാഷണല്‍ എയര്‍ലൈനായ ജെറ്റ്‌ എയര്‍വെയ്‌സുമായി ചേര്‍ന്ന്‌ ജെറ്റ്‌ ആപ്പ്‌ എന്ന ടെക്‌നോളജിയും നോക്കിയ അവതരിപ്പിച്ചിട്ടുണ്ട്‌. രാജ്യത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷനായ ഇത്‌ നോക്കിയ ലുമിയ ഫോണുകളില്‍മാത്രമെ ലഭ്യമാകുകയുള്ളൂ. എയര്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യുക, ഫ്‌ളൈറ്റിന്റെ സ്റ്റാറ്റസ്‌ പരിശോധിക്കുക, ജെറ്റ്‌ പ്രിവിലേജ്‌ അക്കൗണ്ട്‌ പ്രവര്‍ത്തിപ്പിക്കുക, സ്‌പെഷ്യല്‍ ഓഫറുകള്‍ നേടുക തുടങ്ങിയവ അനായാസം സ്വന്തമാക്കാനാണ്‌ ഈ ആപ്പ്‌ കസ്റ്റമര്‍മാരെ സഹായിക്കുന്നത്‌. ഉപയോഗിക്കുന്നവരുടെ യാത്രാനുഭവങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ട്‌ ഏറ്റവും ഇന്ററാക്ടീവായാണ്‌ ഈ ആപ്പ്‌ രൂപകല്‍പന ചെയ്‌തിട്ടുള്ളത്‌. ഫ്‌്‌ളൈറ്റുകളുടെ അപ്‌ഡേറ്റുകളും അറിയിപ്പുകളും പ്രദര്‍ശിപ്പിക്കുക, ബുക്ക്‌ ചെയ്‌തിട്ടുള്ള ടിക്കറ്റിന്റെ പിന്‍ എളുപ്പം ലഭ്യമാക്കുന്നതിനായി ഹോം സ്‌്‌ക്രീനില്‍ കൊണ്ടുവരിക എന്നിവയും ഈ ആപ്‌ ചെയ്യുന്നു. സുരക്ഷിതവും സംരക്ഷിതവുമായ ഈ ആപ്പ്‌ ഉപയോക്താക്കള്‍ക്ക്‌ തങ്ങളുടെ യാത്ര പ്ലാന്‍ ചെയ്യാനും ഏതു സ്ഥലത്തും ഏതു സമയത്തും കണക്ടഡായിരിക്കാനും സഹായിക്കുന്നു.

ഹിയര്‍ മാപ്പ്‌സ്‌, നോക്കിയ ഡ്രൈവ്‌, ട്രാന്‍സ്‌പോര്‍ട്ട്‌ ആന്റ്‌ സിറ്റി ലെന്‍സ്‌ എന്നിവയിലൂടെ മികച്ച മാപ്പുകളും ലൊക്കേഷന്‍ അനുഭവങ്ങളും ഈ ശ്രേണിയിലാകെ ലുമിയ ഉപയോക്താക്കള്‍ക്ക്‌ ലഭിക്കും. നോക്കിയയുടെ സൗജന്യ സ്‌ട്രീമിങ്‌ മ്യൂസിക്‌ സേവനമായ നോക്കിയ മിക്‌സ്‌ റേഡിയോ, എക്‌സ്‌ക്ലൂസീവ്‌ കാമറ ലെന്‍സുകളും ആപ്പുകളുമായ സിനിമാഗ്രാഫ്‌, ഫോട്ടോബീമര്‍, സ്‌മാര്‍ട്ട്‌ ഷൂട്ട്‌ എന്നിവ ഈ മൊബൈല്‍ ഫോണുകളുടെ സൃഷ്ടിപരമായ സാധ്യതകളും വികസിപ്പിക്കുന്നു.

നോക്കിയയുടെ ശുദ്ധമായ രൂപവും ഉള്‍പ്രേരണയുണ്ടാക്കുന്ന ഇന്റര്‍ഫേസും ആകര്‍ഷകമായ രൂപകല്‍പനയും രാജ്യമാകെയുള്ള ഉപയോക്താക്കളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഫാഷന്‍ ഭ്രമമുള്ള ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി യെല്ലോ, സിയാന്‍, റെഡ്‌, ബ്ലാക്ക്‌, മജന്ത, വൈറ്റ്‌ എന്നി ആകര്‍ഷക നിറങ്ങളില്‍ ഈ ഉല്‍പങ്ങള്‍ ലഭ്യമാണ്‌.ലുമിയയുടെ സവിശേഷതകള്‍

ഡബ്ലിയു പി പ്ലാറ്റ്‌ഫോമില്‍ ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കുന്ന ലുമിയയുടെ സവിശേഷതകളുമായാണ്‌ എല്ലാ നോക്കിയ ലുമിയ ഡബ്ലിയു പി 8 ഉല്‍പന്നങ്ങളും വിപണയിലെത്തിയിരിക്കുന്നത്‌.

നോക്കിയ ഹിയര്‍ : ഈ ശ്രേണിയിലാകെ മികച്ച മാപ്പുകളുടെയും ലൊക്കേഷനുകളുടെയും അനുഭവം ലുമിയ ഉപയോക്താക്കള്‍ക്ക്‌ ഇത്‌ നല്‍കുന്നു. ഹിയര്‍ മാപ്പ്‌സ്‌, ഡ്രൈവ്‌, ട്രാഫിക്‌, ട്രാന്‍സ്‌പോര്‍ട്ട്‌, സിറ്റി ലെന്‍സ്‌ എന്നിവയാണ്‌ ഇതില്‍ ഉള്‍ക്കൊള്ളുന്നത്‌.

നോക്കിയ മ്യൂസിക്‌ : പുതിയ സംഗീതം കണ്ടെത്താനും ആസ്വദിക്കാനുമായി പരസ്യരഹിതമായ ട്രാക്കുകള്‍ രജിസ്‌ട്രേഷനോ സബ്‌സ്‌ക്രിപ്‌ഷനോ ഇല്ലാതെ നോക്കിയ മ്യൂസിക്‌ സൗജന്യ സംഗീതം ലഭ്യമാക്കുന്നു. ഓഫ്‌ലൈനായി കേള്‍ക്കാന്‍ പ്ലേലിസ്റ്റുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാനും സഹായിക്കുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, ഇമെയിലുകള്‍ അല്ലെങ്കില്‍ എസ്‌ എം എസുകള്‍ വഴി ട്രാ്‌ക്കുകളും ഇവന്റുകളും പങ്കുവെക്കാനും സഹായിക്കുന്നു.

എക്‌്‌സ്‌ക്ലുസീവ്‌ ക്യാമറ ലെന്‍സുകള്‍ : സ്‌മാര്‍ട്ട്‌്‌ ഫോണ്‍ ക്യാമറയുടെ സൃഷ്ടിപരമായ കഴിവിനെ രൂപാന്തരപ്പെടുത്തുന്നതായിരിക്കും ഇത്‌. സ്റ്റില്‍ ഫോട്ടോഗ്രാഫുകളില്‍ ലളിതമായ ആനിമേഷനുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നതാണ്‌ സിനിമാഗ്രാഫ്‌ ലെന്‍സുകള്‍.സ്‌മാര്‍ട്ട്‌ ഷൂട്ടാകട്ടെ അനാവശ്യ വസ്‌തുക്കളെ ഒഴിവാക്കിക്കൊണ്ട്‌ ഒന്നിലധികം ഇമേജുകളില്‍നിന്ന്‌്‌ ഒരൊറ്റ, സമ്പൂര്‍ണമായ ഷോട്ടെടുക്കാന്‍ സഹായിക്കുന്നു. ംംം.ുവീീേയലമാലൃ.രീാ എന്നുകാണിക്കുന്ന ഏതൊരു സ്‌ക്രീനിലേക്ക്‌ നോക്കിയ ലൂമിയ നേരെ പിടിച്ചാല്‍ എവിടെയും നിങ്ങളുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നതാണ്‌ ഫോട്ടോബിമര്‍ ആപ്പ്‌. ഏതുസമയത്തും എവിടെയും സേവനം ലഭ്യമാക്കുന്ന മൊബൈല്‍ പ്രൊജക്ടറാണിത്‌.

ഡിസൈന്‍ : നോക്കിയ ലുമിയയുടെ ശുദ്ധമായ രൂപവും ഉള്‍പ്രേരണയുണ്ടാക്കുന്ന ഇന്റര്‍ഫേസും ആകര്‍ഷകമായ രൂപകല്‍പനയും രാജ്യമാകെയുള്ള ഉപയോക്താക്കളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഫാഷന്‍ ഭ്രമമുള്ള ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി യെല്ലോ, സിയാന്‍, റെഡ്‌, ബ്ലാക്ക്‌, മജന്ത, വൈറ്റ്‌ എന്നി ആകര്‍ഷക നിറങ്ങളില്‍ ഈ ഉല്‍പങ്ങള്‍ ലഭ്യമാണ്‌.

വയര്‍ലെസ്‌ ചാര്‍ജിങ്‌ : ആദ്യത്തെ സമഗ്ര വയര്‍ലെസ്‌ ചാര്‍ജിങ്‌ സ്‌മാര്‍ട്ട്‌ഫോണാണ്‌ നോക്കിയ ലുമിയ 920. ഈ ടെക്‌നോളജിയിലാണ്‌ ഇതിന്റെ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മിച്ചിട്ടുള്ളതുതന്നെ. വയര്‍ലെസ്‌ ചാര്‍ജിങ്‌ ബാക്ക്‌ കവറുകള്‍ മാറ്റാനാവുന്ന വിധത്തിലാണ്‌ നോക്കിയ ലുമിയ 820, നോക്കിയ ലുമിയ 720 എന്നിവയുടെ വരവ്‌. മറ്റ്‌ നിരവധി വയര്‍ലെസ്‌ ചാര്‍ജിങ്‌ പാര്‍ട്‌ണര്‍ഷിപ്പുകളും അസസറികളും നോക്കിയ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.

നോക്കിയ ലുമിയ ഡബ്ലിയുപി 8 ശ്രേണി

നോക്കിയ ലുമിയ 520: നോക്കിയയുടെ ഏറ്റവും വിലകുറഞ്ഞ വിന്‍ഡോസ്‌ ഫോണ്‍ 8 സ്‌മാര്‍ട്ട്‌ഫോണാണിത്‌. സാധാരണഗതിയില്‍ ഹൈ എന്‍ഡ്‌ സ്‌മാര്‍ട്ട്‌ഫോണുകളില്‍ കാണാന്‍ കഴിയുന്ന അനുഭവങ്ങളാണ്‌ ഇത്‌ ലഭ്യമാക്കുക. നോക്കിയ ലുമിയ 920ല്‍ കാണുന്ന അതേ ഡിജിറ്റല്‍ ക്യാമറ ലെന്‍സുകള്‍, ഔട്ട്‌ ഓഫ്‌ ദി ബോക്‌സിലായാലും ഓഫ്‌ ലൈഫിലായാലും സൗജന്യ മ്യൂസിക്‌ ലഭ്യമാക്കുന്ന നോക്കിയ മ്യൂസിക്‌, ഹിയര്‍ എന്ന ലൊക്കേഷന്‍ സ്യൂട്ട്‌ എന്നിവ ഇതിലുണ്ട്‌. ഈ വില നിലവാരത്തില്‍ കാണാനാകാത്ത നാലിഞ്ച്‌ സൂപ്പര്‍ സെന്‍സിറ്റീവ്‌ ടച്ച്‌ സ്‌ക്രീനാണ്‌ മറ്റൊന്ന്‌. അസാധാരണമായ രീതിയില്‍ പ്രതികരിക്കുകയും എല്ലാം ഉള്‍ക്കൊള്ളുന്ന കണ്ടന്റ്‌ അനുഭവം ലഭ്യമാക്കുകയും ചെയ്യുന്നു ഇത്‌.

നോക്കിയ ലുമിയ 620 : കൂടുതല്‍ രസവും യൗവനയുക്തവുമായ നോക്കിയ ലുമിയ 620 പുതിയ ഡ്യുവല്‍ ഷോട്ട്‌ കളര്‍ ടെക്‌നിക്ക്‌ ഉപയോഗിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. വ്യത്യസ്‌തതരം കളറുകളുടെയും ടെക്‌സ്റ്ററുകളുടെയും ഇഫക്ടുകള്‍ ഇതിലൂടെ കൊണ്ടുവരാന്‍ കഴിയും. മാറ്റാവുന്ന അഞ്ച്‌ വ്യത്യസ്‌ത ഷെല്ലുകളുള്ളതിനാല്‍ നോക്കിയ ലുമിയ 620ന്റെ കസ്റ്റമര്‍മാര്‍ക്ക്‌ തങ്ങളുടെ വ്യക്തിഗത അഭിരുചിയും സ്റ്റൈലുംപ്രകാരം അത്‌ മാറ്റാം. എന്‍ എഫ്‌ സി സപ്പോര്‍ട്ടോടെ അനുയോജ്യമായ മറ്റുപകരണങ്ങളില്‍ വെറുതെ തട്ടിക്കൊണ്ട്‌ നോക്കിയ ലുമിയ 620ന്‌ കണ്ടന്റുകള്‍ ഷെയര്‍ ചെയ്യാനും സ്വീകരിക്കാനും കഴിയും.

നോക്കിയ ലുമിയ 720: ഇടത്തരം വിലനിലവാരത്തില്‍ ഹൈഎന്‍ഡ്‌ ക്യാമറ പ്രകടനമാണ്‌ ഇത്‌ കാഴ്‌ചവെക്കുന്നത്‌. രാത്രിയും പകലും തെളിഞ്ഞതും വ്യക്തവുമായ ചിത്രങ്ങള്‍ ലഭ്യമാക്കുംവിധത്തിലുള്ള വലിയ എഫ്‌/1.9 അപ്പെര്‍ച്ചറും എക്‌സ്‌ക്ലുസീവായ കാള്‍ സെയിസ്‌ ഒപ്‌ടിക്‌സുമാണ്‌ ഇതിന്റെ മുഖ്യ സവിശേഷത. ഹൈ ഡെഫിനിഷന്‍ ക്വാളിറ്റിയുള്ള വൈഡ്‌ ആംഗിള്‍ ഫ്രണ്ട്‌ ഫേസിങ്‌ ക്യാമറ കൂട്ടുകാരുമൊത്ത്‌ ചിത്രവും വീഡിയോയും എടുക്കുന്നത്‌ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. നേര്‍ത്തതും സ്‌റ്റൈലിഷുമായി ഫോണ്‍ നോക്കിയ ലുമിയയുടെ ഏറ്റവും പുതിയ അനുഭവങ്ങളുമായാണ്‌ വരുന്നത്‌. നോക്കിയ മ്യൂസിക്‌, ഹിയര്‍ ലൊക്കേഷന്‍ സ്യൂട്ട്‌, സ്‌നാപ്പ്‌ ഓണ്‍ വയര്‍ലെസ്‌ ചാര്‍ജിങ്‌ കവറോടെ വയര്‍ലെസ്‌ ചാര്‍ജിങ്‌ നടത്താനുള്ള ഓപ്‌ഷന്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

നോക്കിയ ലുമിയ 820: ഒതുങ്ങിയ പാക്കേജില്‍ ഹൈ എന്‍ഡ്‌ പ്രകടനം ലഭ്യമാക്കുന്ന സ്റ്റൈലിഷും മധ്യനിരയിലുള്ളതുമായ സ്‌മാര്‍ട്ട്‌ഫോണാണിത്‌. മൈക്രോസോഫ്‌റ്റിന്റെ സവിശേഷമായ ഉല്‍പന്നങ്ങള്‍ നോക്കിയ ലുമിയ 820 നെ ഏതൊരു ബിസിനസിനും അനുയോജ്യമാക്കി മാറ്റുന്നു.

നോക്കിയ ലുമിയ 920: ഫ്‌ളാഗ്‌ഷിപ്പ്‌ വിന്‍ഡോസ്‌ ഫോണ്‍ 8 സ്‌മാര്‍ട്ട്‌ഫോണാണ്‌ നോക്കിയ ലുമിയ 920. നോക്കിയയുടെ പ്യൂവര്‍വ്യൂ ഇമേജിങ്‌ ഇന്നൊവേഷനിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഹാന്‍ഡ്‌സെറ്റില്‍ത്തന്നെ വയര്‍ലെസ്‌ ചാര്‍ജിങ്‌ ടെക്‌നോളജി നിര്‍മിച്ചിട്ടുള്ള ആദ്യ ഏകോപിത സ്‌മാര്‍ട്ട്‌ഫോണാണിത്‌.