Breaking News

Trending right now:
Description
 
May 31, 2013

രാജീവ് ഗാന്ധി: മാറ്റത്തിന്റെ സമുന്നതനായ നേതാവ്- മാന്നാർ അബ്ദുൾ ലത്തീഫ് & അഡ്വക്കേറ്റ്: എം ലിജു

George Thomas, General Secretary: OICC Australia
image


സിഡ്നി: ഇന്ത്യയുടെ വളർച്ചയുടെ പാതയിൽ ശക്തമായ സാന്നിദ്ധ്യമായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെന്ന് കെപിസിസി ജനറൽസെക്രട്ടറി മാന്നാർ അബ്ദുൾലത്തീഫും,യൂത്ത്കോണ്ഗ്രസ്  ദേശീയ ജനറൽസെക്രട്ടറി, അഡ്വക്കേറ്റ് എം ലിജുവും, രാജീവ്ഗാന്ധിയുടെ ഇരുപത്തിരണ്ടാം ചരമ വാര്ഷിക അനുസ്മരണസന്ദേശം നല്കിക്കൊണ്ട് പറഞ്ഞു.
കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞു രാജ്യത്ത് വികസനം കൊണ്ടുവരുവാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമാണ് എന്നും അവർ അഭിപ്രായപ്പെട്ടു. ഓഐസിസി ഓസ്ട്രേലിയ സിഡ്നി പ്രസിഡന്റ് കോശി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ മെയ്ഇരുപത്തിഅഞ്ചാം തീയതി  കൂടിയ യോഗത്തിൽ ദേശീയ സെക്രട്ടറി ജോസ് വരാപ്പുഴ സ്വാഗതം പറഞ്ഞു.ഓഐ സിസി സിഡ്നി ജനറൽ സെക്രട്ടറി വിപിൻ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി.ഓഐസിസിയുമായി ചേർന്ന് പ്രവർത്തിക്കുവാൻ താല്പ്പര്യമുള്ള സിഡ്നിയിലെ മുഴുവൻ പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട് കമ്മറ്റി വിപുലീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഓഐസിസി സിഡ്നി സോണൽ കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് യൂത്ത്കോണ്ഗ്രറസിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് യൂത്ത്കോണ്ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, അഡ്വ: എം ലിജു ടെലിഫോണിലൂടെ അറിയിച്ചു.
സിഡ്നി പ്രസിഡന്റ് കോശി ജേക്കബിന്റെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ആശംസ നേരുന്നതായും അഡ്വ: എം ലിജു അറിയിച്ചു. സിഡ്നി ട്രെഷറാർ ജോജി ജോർജ് നന്ദിയും രേഖപ്പെടുത്തി.