Breaking News

Trending right now:
Description
 
May 31, 2013

സാംസംഗ്‌ ഗാലക്‌സി സ്റ്റാര്‍ വിപണിയില്‍; വില 5240 രൂപാ

image സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍ ചൂടന്‍ മത്‌സരത്തിന്‌ ശക്‌തി പകര്‍ന്ന്‌ സാംസംഗ്‌ ഏറ്റവും വില കുറവുള്ള സ്‌മാര്‍ട്‌ഫോണ്‍ ഗാലക്‌സി സ്റ്റാര്‍ വിപണിയിലിറക്കി. 5240 രൂപയാണു വില. നോകിയയുടെ ആഷ, മൈക്രോമാക്‌സ്‌, കാര്‍ബണ്‍ ഫോണുകളെ നേരിടുക എന്നതാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്‌. ഉപയോക്‌താവിന്‌ ഏറ്റവും മൂല്യമേറിയതും കൂടുതല്‍ സൗകര്യങ്ങളുള്ളതുമായ സ്‌മാര്‍ട്‌ഫോണ്‍ കുറഞ്ഞ വിലയ്‌ക്കു നല്‍കുക എന്നതാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ സാംസംഗ്‌ പറയുന്നു. ഇതിനു മുമ്പ്‌ ഗാലക്‌സി വൈ ആണ്‌ 5890 രൂപയ്‌ക്ക്‌ വിപണിയിലിറക്കിയത്‌. ഇരട്ട സിം ഗാലക്‌സി സ്റ്റാറില്‍ എ 5- 1 ജിഗാഹെട്‌സ്‌ പ്രോസസര്‍ ആന്‍ഡ്രോയ്‌ഡ്‌ 4.1 ജെല്ലിബീന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു. മൂന്നിഞ്ച്‌ ടച്ച്‌ സ്‌്‌ക്രീന്‍, 2 എംപി കാമറ, 512 എംബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി മെമ്മറി കാര്‍ഡ്‌ സൗകര്യം എന്നിവയുണ്‌ട്‌. ഇതോടെ 5240 രൂപ മുതല്‍ 41,500 രൂപ വരെ വിലയുള്ള 15 സ്‌്‌മാര്‍ട്‌ഫോണുകള്‍ സാംസംഗിന്റേതായി വിപണിയിലുണ്ട്‌.