Breaking News

Trending right now:
Description
 
Oct 06, 2012

നഴ്‌സസ്‌ സമരം: മാനേജ്‌മെന്റിന്റെ പ്രകോപനതന്ത്രം പാളി, സമചിത്തതയോടെ സമരക്കാര്‍

image മദര്‍ ഹോസ്‌പിറ്റല്‍ സമരത്തില്‍ നഴ്‌സുമാരെ പ്രകോപിപ്പിച്ച്‌ സമരം അക്രമാസക്തമാക്കുവാനുള്ള മാനേജ്‌മെന്റ്‌ ശ്രമം പാഴായി. മനുഷ്യചങ്ങലയില്‍ പങ്കെടുത്ത നഴ്‌സുമാരില്‍ ഒരാളെ സമരത്തില്‍ പങ്കെടുക്കാത്ത മദര്‍ ഹോസ്‌പിറ്റലിലെ ഒരു വനിതാ പാരമെഡിക്കല്‍ സ്റ്റാഫ്‌ കരണത്തടിച്ചു. മനുഷ്യ ചങ്ങല പൊട്ടിച്ച്‌ ഈ ജീവനക്കാരി അകത്തേയ്‌ക്ക്‌ പ്രവേശിക്കാന്‍ നടത്തിയശ്രമം നഴ്‌സുമാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ്‌ സമരത്തില്‍ പങ്കെടുത്ത നഴ്‌സിനെ ഇവര്‍ തല്ലിയത്‌.

സമരക്കാരെ പ്രകോപിപ്പിച്ച്‌ സമരം അക്രമാസക്തമാണെന്ന്‌ വരുത്തിതീര്‍ത്ത്‌ നേഴ്‌സുമാരെ അറസ്റ്റ്‌ ചെയ്യിക്കുക എന്ന തന്ത്രമാണ്‌ മാനേജ്‌മെന്റ്‌ ഇവിടെ പ്രയോഗിച്ചത്‌. സമരത്തില്‍ പങ്കെടുത്ത പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ ഗുണ്ടകളെന്നും മറ്റും വിളിച്ച്‌ പ്രകോപിപ്പിക്കാന്‍ മാനേജ്‌മെന്റിന്റെ ആള്‍ക്കാര്‍ ഉള്ളില്‍ നിന്ന്‌ ശ്രമിക്കുന്നുണ്ടായിരുന്നു. നഴ്‌സുമാരെ അറസ്‌ററ്‌ ചെയ്യുകയാണെങ്കില്‍, നാളെ ഞായറാഴ്‌ച കോടതി അവധിയായതിനാല്‍ സമരക്കാര്‍ക്ക്‌ ജാമ്യം കിട്ടാതെ വരും. അങ്ങനെ സമരക്കാരുടെ സമരവീര്യം ചോര്‍ത്തികളയുകയും ചെയ്യാമെന്നാണ്‌ മാനേജ്‌മെന്റ്‌ വിചാരിച്ചത്‌.

എന്നാല്‍ ഇതു മുന്‍ക്കൂട്ടി മനസ്സിലാക്കി നഴ്‌സുമാരും സമരത്തിനു പിന്തുണയുമായി എത്തിയ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജനവിഭാഗങ്ങളും സമചിത്തത പാലിച്ചു. പിന്നീട്‌ നേതാക്കന്മാര്‍ ഇടപ്പെട്ട്‌ സമരക്കാരിയായ നഴ്‌സിനെ തല്ലിയ ജീവനക്കാരിക്കെതിരെ കേസെടുപ്പിച്ചു.