Breaking News

Trending right now:
Description
 
May 29, 2013

നാട്ടുകാരോട്‌ ക്ഷോഭിച്ച്‌ വേദിവിട്ടിറങ്ങിയ എംഎല്‍എയെ ആനക്കൂട്ടം തടഞ്ഞു

image
വാമനപ്പുരം എംഎല്‍എയാണ്‌ നാട്ടുകരുടെയും ആനക്കൂട്ടത്തിന്റെയും പ്രതിഷേധ ശരങ്ങള്‍ക്കിടയില്‍ വലഞ്ഞത്‌.

ഒരു കോടി രൂപ ചിലവിട്ട്‌ നടപ്പാക്കുന്ന സമ്പൂര്‍ണ ഗ്രാമം പദ്ധതി ഉത്‌ഘാടനം ചെയ്യാന്‍ എത്തിയ ക്യഷ്‌ണന്‍ നായര്‍ എംഎല്‍ എയെയാണ്‌ തിരുവനന്തപുരത്തെ ശാസ്‌താം നട കോളനിക്കാര്‍ തടഞ്ഞു വച്ചത്‌. എംഎല്‍എ നിലവിളക്ക്‌ കൊളുത്തിയ വേദിയില്‍ നാട്ടുകാര്‍ 25 മണ്ണെണ്ണ വിളക്ക്‌ തെളിച്ചു വച്ചാണ്‌ പ്രതിഷേധിച്ചത്‌.
പിരപ്പിന്‍കോട്‌ മുരളി എംഎല്‍ എ ആയിരുന്ന കാലത്ത്‌ നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുത ഗ്രാമം പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്നാണ്‌ നാട്ടുകാര്‍ വ്യത്യസ്‌ത രീതിയില്‍ പ്രതിഷേധിച്ചത്‌.

പുക കാരണം പ്രസംഗിക്കാന്‍ സാധിക്കാതെ വന്നതോടെ എംഎല്‍എയും പ്രതിഷേധിച്ചു വേദി വിട്ടു. എന്നാല്‍ നാട്ടുകാര്‍ എംഎല്‍എയെ ജീപ്പില്‍ കയറാന്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന്‌ എംഎല്‍എയും ജനപ്രതിനിധികളും നടക്കുകയായിരുന്നു.

തുടര്‍ന്ന്‌ നാലു കിലോമീറ്റര്‍ ദൂരമാണ്‌ എംഎല്‍എയെയും കൂട്ടരെയും നാട്ടുകാര്‍ നടത്തിച്ചത്‌ കുറച്ചു ദൂരം എത്തിയപ്പോള്‍ ആനക്കൂട്ടം പ്രതിഷേധവുമായി എത്തിയതോടെ നാട്ടുകാര്‍ക്ക്‌ ആവേശമായി. ജനങ്ങള്‍ക്കൊപ്പം ആനയും ചേര്‍ന്നതാണെന്ന്‌ നാട്ടുകാര്‍. ആനയ്‌ക്ക്‌ പോലും മനസിലായ കാര്യം ഭരണാധികാരികള്‍ക്ക്‌ മനസിലാകാത്തതാണ്‌ നാട്ടുകാരെ ചൊടിപ്പിച്ചത്‌.