Breaking News

Trending right now:
Description
 
May 29, 2013

ഇന്‍ഡ്യാ കാത്തലിക്ക് അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി

മാത്യു മൂലേച്ചേരില്‍
image

ന്യൂയോര്‍ക്ക്: ഇന്‍ഡ്യാ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ഐ.സി.എ.എ) 2013-ലെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി ഫ്ലോറല്‍ പാര്‍ക്കിലുള്ള 26 ടൈസണ്‍ സെന്ററില്‍ കൂടിയ യോഗത്തില്‍ സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മോറാന്‍ മാര്‍ ബെസേലിയോസ് ക്ലീമീസ് കാത്തോലിക്കാ ബാവ നിലവിളക്കു കൊളുത്തി കര്‍മ്മം നിര്‍വ്വഹിച്ചു.

താലപ്പൊലികളുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഹാളിലേക്ക് കടന്നുവന്ന വിശിഷ്ടാതിഥികളെ ഐ.സി.എ.എ പ്രസിഡന്റ് ഡോ. ജോസ് കാനാട്ട് സദസ്സിനു പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു. മുപ്പത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെയും ഇതിന്റെ ആവശ്യകതെയേയും കുറിച്ച് അദ്ദേഹം തന്റെ സ്വാഗത പ്രസംഗത്തില്‍ വിശദീകരിച്ചു. വിശിഷ്ടാതിഥികളായിരുന്ന റവ: ഫാ. ജോസ് കണ്ടത്തിക്കുടിയും, റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേറ്റര്‍ ആനി പോളും ആശംസകള്‍ നേര്‍ന്നു.

ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ പേര്‍ഴ്സണ്‍ ലീലാമാരാട്ട് പുതിയ അംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തുകയും സത്യപ്രതിജ്ഞ ചെയ്യിക്കുകയും ചെയ്തു. ഫാ.ബിജു മുന്‍ പ്രസിഡന്റുമാരെ പൊന്നാട അണിയിച്ചാദരിച്ചു. കാര്‍ഡിനല്‍ ആയതിനു ശേഷം ആദ്യമായി അമേരിക്കയില്‍ എത്തിയ കാതോലിക്ക ബാവയേയും, ഐ.സി.എ.എ സ്പിരിച്വല്‍ കോര്‍ഡിനേറ്റര്‍ റവ: ഫാ. കണ്ടത്തിക്കുടിയേയും, ഡോക്ടറേറ്റു നേടിയ റവ: ഫാ. ബിജുവിനേയും, റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഐ.സി.എ.എ മെംബര്‍ ആനി പോളിനെയും, മനുഷ്യാവകാശ പ്രവര്‍ത്തകനും ഐ.സി.എ.എ മുന്‍ സെക്രട്ടറിയുമായ തോമസ് കൂവള്ളൂരിനെയും യോഗം പൊന്നാട അണിയിച്ചാദരിക്കുകയുമുണ്ടായി.

കലാനൈപുണ്യമുള്ള കലാകാരന്മാരെയും കലാകാരികളെയും കോര്‍ത്തിണക്കി മേരിക്കുട്ടി മൈക്കിളിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. മേരിക്കുട്ടി മൈക്കിള്‍ ബിന്‍സി ജയ്മി ബിന്റാ ജോണ്‍സണ്‍ ഷേര്‍ളി സെബാസ്റ്റ്യന്‍ അലെക്സ് മണലില്‍ ജോര്‍ജ്ജ് കിരിയാന്തന്‍ എന്നിവരുടെ ഗാന മേളയും , ടിയാറ റോയി, അനിത ഊള്ളാട്ട്, മറിയ മൈക്കിള്‍ ടീന , ആഷ്ലി ജെസ്സിക്ക സ്റ്റെഫനി, ടാനിയാ എന്നിവരുടെ നൃത്ത പരിപാടിയും ആകര്‍ഷകങ്ങളായി.

<ടോണിയാ മഠത്തിക്കുന്നേലും ലെസ്ലി ജോബും പരിപാടിയുടെ എം.സി മാരായിരുന്നു. സെക്രട്ടറി ജോര്‍ജ്ജ് കൊട്ടാരം കൃതജ്ഞത രേഖപ്പെടുത്തി. സ്വാദിഷ്ടമായ അത്താഴത്തോടുകൂടി പരിപാടികള്‍ അവസാനിച്ചു